Video Stories

നരബലിക്കായി ദമ്പതികള്‍ സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കി

By webdesk13

April 17, 2023

നരബലിക്കായി  ദമ്പതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ഹേമുഭായ് മകുവാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വയം നിര്‍മിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്.

മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ഒരു ആത്മഹത്യ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. മരിച്ച ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.