kerala

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ലസിത പാലക്കലിനെതിര പൊലീസ് കേസെടുത്തു

By webdesk13

November 08, 2023

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ യുവമോര്‍ മുന്‍ നേതാവ് ലസിത പാലക്കലിനെതിരെ കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പി.ഡി.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് കേസ്.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ലസിത മഅ്ദനിക്കെതിരെ വിദ്വേഷ പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മഅദനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.