kerala
സഹകരണ മേഖലയെ കുരുതിക്കളമാക്കുന്നവര്‍
കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്.
ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന സംഭവം സഹകരണ സ്ഥാപനങ്ങളെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഫലമായി കുരുതിക്കളമാക്കുന്ന സി.പി.എം സമീപനത്തിന്റെ മറ്റൊരു ഉ ദാഹരണമാണ്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു തൊടുപുഴയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായാണ് സൊസൈറ്റിയിലെ തന്റെ നിക്ഷേപം തിരികെ ചോദിച്ചിരുന്നത്. എന്നാല്‍ പണം ചോദിച്ചെത്തിയ സാബുവിനെ ജീവനക്കാര്‍ നിരവധി തവണ അപമാനിച്ചുവിടുകയായിരുന്നു. സ്വന്തം അധ്വാനത്തിന്റെയും ആയുസിന്റെയും വിലയായ സമ്പാദ്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ നിരവധി തവണ തലകുനിക്കേണ്ടി വരികയും, തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലെത്തുകയും, കണക്കുകൂട്ടലുകളെല്ലാം തെറ്റുക യും ചെയ്തപ്പോഴാണ് തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമെന്ന നിലക്ക് സാബു ബാങ്കിന്റെ മുന്നില്‍ ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. സാബുവിന്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആ ത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.
മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി രണ്ടു വര്‍ഷം മുമ്പാണ് സി.പി.എം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമുള്ള ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. എന്തു വിലകൊടുത്തും സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്നത് സി.പി.എമ്മിന്റെ പ്ര ഖ്യാപിത ലക്ഷ്യമാണ്. അധികാരത്തിന്റെ തണലില്‍ ബല പ്രയോഗത്തിലൂടെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമുള്ള ഇത്തരം ഭരണമാറ്റങ്ങള്‍ സ്ഥാപനങ്ങള്‍ക്കുണ്ടാക്കുന്ന പ്രതിസന്ധിയോ, അതിന്റെ നിലനില്പ്പോ ഒന്നും തന്നെ അവരെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്. അംഗ ങ്ങള്‍ക്ക് വോട്ടുചെയ്യാന്‍പോലും അവസരം നല്‍കാതെ, കോടതി ഉത്തരവിനെ തൃണവല്ക്കരിച്ച് പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയ സി.പി.എമ്മുകാര്‍ തിരഞ്ഞെടുപ്പ് ദിവസം നടത്തിയത് നരനായാട്ടു തന്നെയായിരുന്നു. സകല കുതന്ത്രങ്ങളും പയറ്റിയിട്ടും വളരേ ചെറിയ മാര്‍ജിനില്‍ മാത്രമാണ് അവിടെ അവര്‍ക്ക് ജയിച്ചുകയറാനായത്. ഈ അട്ടിമറിയോടെ കരുവന്നൂരിലെയും കട്ടപ്പനയിലെയും പോലെ ചേവായൂര്‍ ബാങ്കിലെയും സാധാരണക്കാരായ നി ക്ഷേപകരെയാണ് സി.പി.എം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ ആശങ്കകള്‍ക്കോ അവരുടെ താല് പര്യങ്ങള്‍ക്കോ പുല്ലുവില പോലും കല്‍പ്പിക്കപ്പെടാതെ കൈയ്യൂക്കിന്റെ കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇതുപോലെ നിരവധി സാബുമാരുടെ ജീവിതമാണ് തകര്‍ന്നുപോകുന്നത്. പലരും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ മരണത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ വലിയൊ രു വിഭാഗം സങ്കടങ്ങളുടെ അഗ്നിപര്‍വതങ്ങള്‍ ഉള്ളില്‍ പേറി നീറിപ്പുകയുകയാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ മരണവും ദുരിതവുമെല്ലാം മലയാളികള്‍ക്ക് ഏറെ കാണേണ്ടിവന്നതാണ്.
കരുവന്നൂര്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും സഖാക്കള്‍ തങ്ങളുടെ സങ്കേതമാക്കിമാറ്റിയ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ തീതിന്നുകൊണ്ടിരിക്കുകയാണെന്നും കട്ടപ്പനയിലെ സംഭവ വികാസങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്റെ അത്താണിയായ സഹകരണ സ്ഥാ പനങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സി.പി.എം ഇന്ന് ആ മഹത്തായ സംവിധാനത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രം കണ്ണിലെണ്ണയൊഴി ച്ചുകാത്തിരിക്കുന്നു എന്ന് മുറവിളികൂട്ടുന്ന പിണറായി സര് ക്കാര് സത്യത്തില്‍ അതിനുള്ള എല്ലാ ഒത്താശകളും അക മഴിഞ്ഞു നല്കിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പെരുമാറ്റങ്ങളുമെല്ലാം ഭരണകുടത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് സാബുവിന്റെ മരണത്തിനുത്തരവാദി കളായവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ പൊലീസ് മുതിരാതിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പും ഭാര്യ മേരിയുടെ വെളിപ്പെടുത്തലുമെല്ലാമുണ്ടായിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന മന്ത്രി വാസവന്റെ പ്രസ്താവന വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാ ഹരണമാണ്.
kerala
ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍
ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.
kerala
കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്കാതിരുന്നതിനാല് തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
kerala
മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.
ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

