main stories

വര്‍ഗീയതയെ തല്ലിയുടച്ച ജയം

By webdesk18

December 14, 2025

പി.വി അഹമ്മദ് ശരീഫ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരി. മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാറെന്ന ഇട തുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് യൂഡി.എഫ് തരംഗം കേരളത്തിലുടനീളം ആഞ്ഞ് വീശിയത്. ഇതിനിടയില്‍ ചെങ്കോട്ടകളെന്ന് കരുതിയ പലതും തകര്‍ന്ന് തരിപ്പണമായി കാസര്‍കോട് മുതല്‍ തിരുവനന്ത പുരം വരെ യു.ഡി.എഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കി. എല്‍.ഡി.എഫിന്റെ പൊ ന്നാപുരം കോട്ടയെന്ന് അവകാശപ്പെട്ട തിരുവനന്തപുരം കോര്‍പറേഷന്‍ വര്‍ഗീയത ഇളക്കി വിട്ട് എന്‍.ഡി.എക്ക് താലത്തില്‍ വെച്ചു കൊടുക്കാനും ഇടത് മുന്നണി മടികാണിച്ചില്ല. ത്രിതല പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങി സമസ്ത രംഗത്തും യു.ഡി.എഫ്. അഭൂതപൂര്‍വമായ നേട്ടമാണ് ഇത്തവണ ഉണ്ടാക്കിയത്.

ആറില്‍ നാല് കോര്‍പറേഷനുകള്‍, 14 ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 70 ബ്ലോക്ക് പഞ്ചായത്തുകള്‍, 54 മുനിസിപ്പാലിറ്റികള്‍, 505 പഞ്ചായത്തുകള്‍ എന്നിവ ഇ ത്തവണ യു.ഡി.എഫ് തൂക്കി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച മിക്കയിടത്തും ഇത്തവണ യു.ഡി.എഫ് തിരിച്ചുവന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. ഭരണ വിലയിരുത്തലാകുമെന്ന് നേതാക്കള്‍ വീമ്പിളക്കുകയും ചെയ്തു. ഇടത് മുന്നണി തകര്‍ന്നടിഞ്ഞതോടെ സര്‍ക്കാറിനെ ജനം ശരിക്കും വിലയിരുത്തിയെന്ന് വേണം കരുതാന്‍. കിറ്റില്‍ മയക്കിയും പെണ്‍കേസുകള്‍ ഉയര്‍ത്തിയും എല്ലാ കാലത്തും തിരഞ്ഞെടുപ്പ് വി ജയിക്കാനാവില്ലെന്ന് ഇടത് മുന്നണിയേയും വിശിഷ്യ സി.പി.എമ്മിനെയും ജനം ബോധ്യപ്പെടുത്തിക്കൊടുത്ത തിരഞ്ഞെടുപ്പാണിത്.

ചോദ്യം ചെയ്യുന്നവരെയും എതിര്‍ക്കുന്ന വരെയും എന്ത് വിലകൊടുത്തും ഇല്ലായ്മ ചെയ്യാമെന്ന സി.പി.എമ്മിന്റേയും പിണറായിയുടേയും ധിക്കാരത്തിന് ജനം നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റായും ഫലത്തെ വിലയിരുത്തേണ്ടി വരും. ജനദ്രോഹത്തിന്റെ പര്യായമായി മാറിയ പിണറായിസത്തില്‍ ജനം പൊറുതിമുട്ടി നില്‍ക്കു മ്പോള്‍ കൈക്കൂലിയെന്നവണ്ണം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ട് നടത്തിയ പെന്‍ഷന്‍ വാഗ്ദാനമായിരുന്നു പിണറായിയും ഗോവിന്ദനുമടക്കം വലിയ പ്ര ചാരണായുധമായി ഉപയോഗിച്ചത്. ഇതിനു പുറമെ രാഹുല്‍ മാങ്കൂട്ടം വിവാദം ചാനലുകളെ വിലക്കെടുത്ത് എല്ലാ ദിവസവും 24 മണിക്കൂറും സംപ്രേഷണം ചെയ് തും നേട്ടമുണ്ടാക്കാമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ മുറിവുണക്കാന്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച് എന്‍.എസ്.എസിന്റെ അടക്കം സ്വീകാര്യത നേടാന്‍ ശ്രമിച്ചെങ്കിലും സ്വര്‍ണക്കൊള്ള വിവാദം സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമടക്കം കേസില്‍ ജയിലിലായിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തെന്ന ചോദ്യം വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നു. ഇതിനു പുറമെ സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടെന്ന യൂഡിഎഫ് ആരോപണത്തിന് കരുത്ത് പ കരുന്നതായിരുന്നു പി .എം ശ്രീ ലേബര്‍ കോഡ് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മാറ്റം. രാഹുല്‍ മാകൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതോടെ പെണ്‍ കേസില്‍ മുകേഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ അഴ കൊഴമ്പന്‍ നയവും ജനം ചോദ്യം ചെയ്തു.

ഒപ്പം ജനഹിതം മറന്നുള്ള പിണറായിയുടെ ധിക്കാര ഭരണവും ശബരിമലയിലെ സ്വര്‍ണക്കൊള്ളയും, ഭൂരിപക്ഷ വോട്ട് നവീകരണത്തിനായി ന്യൂനപക്ഷങ്ങളെ വര്‍ ഗീയമായി തരം തിരിച്ച് വിഭജന തന്ത്രം നടത്തിയതും തിരിച്ചറിഞ്ഞതോടെ ജനം പിണറായിയേയും ഇടത് മുന്നണിയേയും തൂത്തെറിഞ്ഞു. ഭരണവിരുദ്ധ വികാരം സം സ്ഥാനത്ത് പ്രകടമായിട്ടും ഇത് തിരിച്ചറിയാത്ത ഒരു വിഭാഗം മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അല്‍ പിണറായി സര്‍ക്കാറും, സര്‍ക്കാറിനെ പിന്താങ്ങുന്ന പി.ആര്‍ ഏജന്‍സികളുമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും അത് വഴി മൂന്നാം പിണറായി സര്‍ക്കാറെന്ന പ്രചാരണവുമായിരുന്നു സി.പി.എം ക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ നീക്കം അടപടലം പാളി എന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. യു.ഡി.എ ഫ് നേതൃത്വം ഒറ്റക്കെട്ടായി ഭരണ പരാജ യം, ശബരിമല സ്വര്‍ണക്കൊള്ള വര്‍ഗീയത, തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വര്‍ധന, വിലക്കയറ്റം തുടങ്ങി ജനകീയ പ്രശ്‌നങ്ങളിലൂന്നി നട ത്തിയ പ്രചാരണം ജനം സ്വീകരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. ആറുമാസത്തിനുള്ളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ ട്ടിക്കും സര്‍ക്കാറിനും കിട്ടിയ ആഘാതം എല്‍.ഡി.എഫും സി.പി.എമ്മിനുമുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലാത്തതാണ്. മൂന്നാം തുടര്‍ഭരണം എന്ന സി.പി.എം-ഇടത് മോഹം ഏറെക്കുറെ അസ്ഥാനത്താണെന്ന് സി.പി.എം തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണ കേരളത്തെ വര്‍ഗീയമായി വിലക്കാനായി പിണറായിയും ഗോവിന്ദനും വിജയകരമായി നടപ്പിലാക്കിയ പ്രചാരണമായിരുന്നു വെല്‍ഫെയര്‍ -യു.ഡി.എഫ് ബാന്ധവമെന്ന ആരോപണം. ഇത്തവണയും ഇതേ തന്ത്രം പ്ര രാണയുധമാക്കിയെങ്കിലും വോട്ടര്‍മാര്‍ ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ന്യൂനപക്ഷ വര്‍ഗീയത എന്ന പേരില്‍ ഭൂരിപക്ഷ വികരണമെന്ന തന്ത്രം തിരിച്ചടിക്കുകയും ചെയ്തു. ഇത് ഫലത്തില്‍ സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ബി.ജെ.പിയിലേക്ക് എത്തിക്കുകയും ചെയ്തു. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം നിലനില്‍ക്കുന്നതിനേക്കാള്‍ എ ടീമായ സി.പി.എമ്മുകാര്‍ കയ്യം മാറിയത് സി.പി.എമ്മിന്റെ പ്രചാരണം കൊണ്ട് ബി.ജെ.പക്കുണ്ടായ നേട്ടമാണ്. പ്രതിപക്ഷം ഉയര്‍ ത്തിയ ശബരിമല സ്വര്‍ണക്കൊള്ളയും നിലപാട് മാറ്റങ്ങളും വോട്ടര്‍മാരെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ശബരിമല വികാരവും ഭരണ വിരുദ്ധ വികാരവും തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ന്യൂനപക്ഷത്തെ കൈവിടാന്‍ വെള്ളാപള്ളിയടക്കമുള്ളവരുടെ വര്‍ഗീയ നിലപാടുകളോട് സ മരസപ്പെട്ട നിലപാട് മാറ്റം വടക്കന്‍ കേരളത്തിലും എല്‍.ഡി.എഫിന് വന്‍ തിരിച്ചടിയായി മധ്യ കേരളം നിലനിര്‍ത്താന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെയായിരുന്നു സി.പി.എമ്മും ഇടത് മുന്നണിയും പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ ജോസ് കെ.മാണിക്ക് തങ്ങളുടെ പൊന്നാപൂരം കോട്ടയെന്ന് അവകാശപ്പെടുന്ന പാലമുനിസിപ്പാലിറ്റിയും, സ്വന്തം വാര്‍ഡ് പോലും നിലനിര്‍ത്താനായില്ലെന്നത് തിരിച്ചടിയുടെ ആഴം വിളിച്ചോതുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി കൊണ്ടുവന്ന വാര്‍ഡ് വിഭജനം പോലും നേട്ടമാവാതെ തിരിച്ചടിക്കുമ്പോള്‍ ഭരണവിരുദ്ധ വികാരത്തിന് മുഖ്യമന്ത്രി പി ണറായി വിജയന്‍ വിശദീകരണം നല്‍കാന്‍ വിയര്‍ക്കേണ്ടി വരും. ഒപ്പം ജനവിരുദ്ധ നയങ്ങളുടെ പ്രചാരകനായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നില നില്‍പ്പും ചോദ്യചിഹ്നത്തിലാകും. ഗോവിന്ദനന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷമുള്ള പ്രധാന തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി എം തോറ്റുവെന്നതും ശ്രദ്ധേയമാണ്. ഒപ്പം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന രാഷ്ടിയ പോരുകളിലെല്ലാം എല്‍ഡി.എഫ് തോറ്റതാണ് ചരിത്രം. ഉപതിരഞ്ഞെടുപ്പുകളില്‍ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നിലനിര്‍ത്തി യൂ.ഡി.എഫ് നിലമ്പൂര്‍ തിരിച്ച് പിടിച്ച ശേഷമാണ് ഇപ്പോള്‍ തദ്ദേശത്തില്‍ വന്‍ വിജയം നേടിയത്. ലോക്സഭാ തിരഞ്ഞടൂപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്നു പറഞ്ഞെങ്കിലും ഒരു നേട്ടവുമുണ്ടാ ക്കാനാവാതെ വന്നതോടെ ഭൂരിപക്ഷ പ്രീണനത്തിനായാണ് സി.പി.എമ്മും ഇടത് പക്ഷവും അക്ഷീണം പ്രയത്‌നിച്ചത്. ഇത് ഫലത്തില്‍ നേട്ടമാക്കാന്‍ ബി.ജെ.പിക്കാവുകയും ചെയ്തു.

മത നിരപേക്ഷ നിലപാടില്‍ വെള്ളം കലര്‍ത്തി എപ്പോഴോക്കെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ വര്‍ഗീയ കക്ഷിയായ ബി.ജെ.പിയായിരിക്കുമെന്ന് ഇനിയെങ്കിലും സി.പി.എം തിരിച്ചറിഞ്ഞാല്‍ കാലിനടിയിലെ മണ്ണ് ചോര്‍ന്ന് പോകാതെ നോക്കാം. ഇല്ലാ എങ്കില്‍ ബംഗാളും ത്രിപുരയും കേരളത്തിലും ആവര്‍ത്തിക്കും. വെള്ളാപള്ളിയെ ഉപയോഗിച്ച് ഈഴവ വോട്ടുകള്‍ കേന്ദ്രീകരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് പറ്റിയില്ല എന്ന് മാത്രമല്ല. ഉള്ള വോട്ടുകള്‍ കൈവിട്ട് പോവുകയും ചെയ്തു. യു.ഡി.എഫിന്റെ കൂടെയുള്ളവര്‍ വന്‍ തോതില്‍ കൊഴിഞ്ഞുപോകുകയാണെന്നും പുതിയ ഏതെങ്കിലും ശക്തിയെ കിട്ടുമോ എന്നാണ് അവര്‍ നോക്കുകയാണെന്നുമായിരുന്നു വോട്ടെടുപ്പിന് തൊട്ടുമുമ്പ് വരെ പിണറായി പറഞ്ഞിരുന്നത്. ജമാഅത്തെ ഇസ്ലാമി സ്ഥാനാര്‍ഥികളെ പാണക്കാട്ടുനിന്ന് പ്രഖ്യാപിക്കുന്ന നിലയുണ്ടാകുന്നുവെന്ന പച്ചക്കള്ളം തട്ടിവിടാന്‍ പോലും പിണറായി മടികാണിച്ചില്ലെന്നത് എത്രത്തോളം ഒരു മുഖ്യമന്ത്രിക്ക് തിര ഞ്ഞെടുപ്പ് ഗോദയില്‍ തരം താഴാന്‍ പറ്റുമെന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു. ഇതെല്ലാം ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവികരണം ലക്ഷ്യമിട്ടായിരുന്നു താനും. എല്ലാം പാളിയെന്ന് മാത്രമല്ല അധികാരത്തിലിരുന്ന ഒരു മുഖ്യമന്ത്രിക്ക് ഇത്രത്തോളം വലിയ ഷോക്ക് ട്രീറ്റ്മെന്റെ കേരള ചരിത്രത്തില്‍ ഇതുവരെ ലഭിച്ചിട്ടുമില്ല.