kerala

നിലമ്പൂരില്‍ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയര്‍ പൊട്ടി ആദിവാസികള്‍ ഒഴുക്കില്‍പ്പെട്ടു

By webdesk18

September 05, 2025

നിലമ്പൂരില്‍ പുഴ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയര്‍ പൊട്ടി ആദിവാസികള്‍ ഒഴുക്കില്‍പ്പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ അടക്കമുള്ളവരാണ് പുഴയില്‍ വീണ് അപകടത്തില്‌പ്പെട്ടത്.

പുന്നപ്പുഴ കടക്കുമ്പോഴായിരുന്നു ചങ്ങാടത്തിന്റെ കയര്‍ പൊട്ടിയത്. സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. 25 മീറ്ററോളം ദൂരം അപകടത്തില്‍പ്പെട്ടവര്‍ ഒഴുകിപ്പോയി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.