Culture
ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇംഗ്ലണ്ട്; ഭീഷണിയുമായി ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍ ടീമുകളും രംഗത്ത്
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ബഹിഷ്‌കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന്‍ ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവരെ മാര്‍ച്ച് നാലിന് ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ വെച്ച് വിഷം നല്‍കി വകവരുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയാണെന്ന ആരോപണമാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നില്‍.
ക്രെംലിന്‍ നേരിട്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇത് ശരിയെന്ന് തെളിഞ്ഞാല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. ഇതിനു പുറമെ റഷ്യക്കെതിരെ നയതന്ത്ര, സൈനിക നടപടികളെ കുറിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ
പുട്ടിനെതിരായ നീക്കമെന്ന നിലയില്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ ടോം ടൂജന്ററ്റ് പറഞ്ഞു. അതേ സമയം റഷ്യന്‍ ലോകകപ്പില്‍ നിന്നും പിന്‍മാറുന്ന ടീമിനെ 2022 ലോകകപ്പില്‍ നിന്നും വിലക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചാരവൃത്തി ആരോപിച്ച് തടവിലായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ 2010ല്‍ റഷ്യ ജയില്‍ മോചിതനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയത്. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് സ്‌ക്രിപാലിനേയും മകളേയും സാലിസ്ബറിയില്‍ കണ്ടെത്തിയത്. നാഡീവ്യൂഹത്തെ മരവിപ്പിക്കുന്ന തരത്തിലുള്ള വിഷമാണ് ഇരുവര്‍ക്കും നല്‍കിയത്. ഇരുവരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
