kerala

കോട്ടയത്ത് അനധികൃത മദ്യം വില്‍പ്പനയിലെ പ്രധാനി പിടിയില്‍

By webdesk18

November 02, 2025

കോട്ടയം: അനധികൃതമായി മദ്യം വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം പിടികൂടി. പിടിയിലായത് തൃക്കൊടിത്താനം സ്വദേശി ചാര്‍ളി തോമസ് (സെലിബ്രേഷന്‍ സാബു) ആണ്. ഇയാളില്‍നിന്ന് 102 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

നാളുകളായി ഇയാളുടെ പിന്നാലെ എക്സൈസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാലുകോടി വളയംകുഴി പ്രദേശത്തുള്ള ഗോഡൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഗോഡൗണില്‍നിന്ന് 204 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തി.

400 രൂപ വിലയുള്ള മദ്യം 550 രൂപയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു പ്രതി. ദിവസേന 150 കുപ്പിയോളം വിറ്റ് ഏകദേശം 20,000 രൂപ വരുമാനം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്.

ജില്ലയില്‍ അനധികൃത മദ്യം വ്യാപനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് ഇയാള്‍ എന്ന് എക്സൈസ് വിഭാഗം അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ ചെയ്തിട്ടുണ്ട്. ചങ്ങനാശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.