Connect with us

Culture

ഉത്തര്‍പ്രദേശില്‍ 2300 മദ്രസകള്‍ അടച്ചുപൂട്ടുന്നു; റമസാന്‍ അവധി വെട്ടിക്കുറച്ച് യോഗി സര്‍ക്കാര്‍

Published

on

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കു പൂട്ടിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2300 മദ്രസകളുടെ അംഗീകാരമാണ് യോഗി റദ്ദാക്കുന്നത്. ഉത്തര്‍പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്ത് ആകെയുള്ള 19108 മദ്രസകളില്‍ 16808 എണ്ണം മാത്രമേ മദ്രസാ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂവെന്നും ബാക്കിയുള്ളവയെ വ്യാജമെന്ന് കണക്കാക്കുമെന്നും ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അറിയിച്ചു. ഈ മാസം അവസാനത്തോടെ മദ്രസകളുടെ അംഗീകാരം ഇല്ലാതാക്കുമെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മദ്രസകളുടെ അധികാരികള്‍ പറഞ്ഞു.
അതിനിടെ, റമസാന്‍ മാസത്തിലെ അവധികളും യോഗി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 2018ലെ അധ്യയന വര്‍ഷ കലണ്ടറിലെ ഔദ്യോഗിക അവധികളിലാണ് അവധി വെട്ടിക്കുറിച്ചത്.

kerala

സംസ്ഥാന സ്‌കൂൾ കലോത്സവം: ജനുവരി 4 മുതൽ 8 വരെ

25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക.

Published

on

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. നാഷണൽ അച്ചീവ്‌മെന്റ് സർവേ പരീക്ഷയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട കലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്താനാണ് തീരുമാനം.

25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുക. ഇവയെല്ലാം നഗരപരിധിയിൽ തന്നെയായിരിക്കും. സെൻട്രൽ സ്റ്റേഡിയം ആയിരിക്കും പ്രധാന വേദി. കുട്ടികൾക്ക് ഭക്ഷണസൗകര്യം ഒരുക്കുക പുത്തരിക്കണ്ടം മൈതാനത്താകും.

25 സ്‌കൂളുകളിലായി കുട്ടികൾക്ക് താമസസൗകര്യം ഉണ്ടായിരിക്കും. കലോത്സവത്തിനോടനുബന്ധിച്ച് നഗരത്തിൽ ദീപാലങ്കാരം ഒരുക്കാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടുമെന്നും വേദികളിൽ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

Film

പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം എല്ലാ കലാകാരൻമാർക്കും ഉണ്ട്’: സ്നേഹ ശ്രീകുമാർ

നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു. 

Published

on

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ തള്ളി നടി സ്‌നേഹ ശ്രീകുമാര്‍.
സ്കൂൾ കലോത്സവത്തിൽ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ സിനിമാ നടി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ എന്ന ചോദ്യവുമായി സ്നേഹ ശ്രീകുമാർ. നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു.

നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാനടി തന്നെ വേണമെന്ന് എന്താ നിർബന്ധം. യുവജനോത്സവം വഴി വന്ന് നൃത്തത്തിൽ കഴിവ് തെളിയിച്ചർ ധാരാളമുണ്ട്. എന്തുകൊണ്ടാണ് അവരെയൊന്നും വേണ്ടാത്തതെന്ന് സ്നേഹ ചോദിച്ചു.

‘‘സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം? നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ? അവരെയൊന്നും വേണ്ടാത്തത് എന്താണ്?? കേരളത്തിലെ നർത്തകർക്കു അവസരങ്ങൾ കൊടുത്തു, മോശമില്ലാത്ത ശമ്പളം അവർക്കു കൊടുക്കാൻ സർക്കാർ തീരുമാനിക്കണം.’’–സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ.

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാ​ഗത​ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമാണ് വി. ശിവൻകുട്ടി പറഞ്ഞത്.

Continue Reading

Film

ഐ എഫ് എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ

വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും.

Published

on

തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കും. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും. സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്.
ഈ വർഷത്തെ ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ , സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായ പായൽ കപാഡിയ,മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം,
ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാർദ് തുടങ്ങിയവരുടെ സാന്നിധ്യം മേളയുടെ സ്ത്രീപക്ഷ നിലപാടിൻ്റെ ഉദാഹരണങ്ങളാണ്.
കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നീ സിനിമകൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിൻ്റെ ആദ്യ ചിത്രമാണ് ഗേൾഫ്രണ്ട്സ്. ഒരു ട്രാൻസ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് ‘കാമദേവൻ നക്ഷത്രം കണ്ടു’.പൗരുഷത്തിൻ്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘർഷങ്ങളാണ് ചിത്രീകരിക്കുന്നത്.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം , ലിംഗ വിവേചനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് എൽബോ, മെമ്മറീസ് ഓഫ് എ ബർണിങ് ബോഡി, ഫ്രഷ്‌ലി കട്ട്‌ ഗ്രാസ്സ്,ഹൂ ഡൂ ഐ ബിലോങ്ങ് ടു,ബാൻസോ, ഏപ്രിൽ, ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ്, ടോക്സിക്.ജർമൻ സംവിധായികയായ ആസ്ലി ഒസാർസ്വെൻ സംവിധാനം ചെയ്ത എൽബോ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുൾപ്പെട്ട ചിത്രമാണ്. തന്റെ ജന്മദിനത്തിലുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് ജന്മനാട് വിട്ടു പോകേണ്ടി വരുന്ന ഹേസൽ എന്ന പെൺകുട്ടിയുടെ യാത്രയാണ് സിനിമയുടെ പശ്ചാത്തലം.സ്ത്രീ ലൈംഗികതചർച്ച ചെയ്യുന്ന മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി
അൻ്റണെല്ല സുദസാസി ഫർണിസാണ്
സംവിധാനം ചെയ്തത് .

അർജന്റനീയൻ സംവിധായികയും തിരക്കഥാകൃത്തുമായ സെലിന മുർഗയുടെ ചിത്രമാണ് ഫ്രഷ്‌ലി കട്ട്‌ ഗ്രാസ്സ് .ഒരു സർവകലാശാലയ്ക്കുള്ളിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടക്കുന്ന സങ്കീർണമായ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.ബ്രദർഹുഡ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മെര്യം ജൂബൂർ സംവിധാനം ചെയ്ത ചിത്രമാണ് ഹൂ ഡു ഐ ബിലോംഗ് ടു.
2018 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ തൻ്റെ മകനോടുള്ള സ്നേഹത്തിൻ്റേയും അവൻ്റെ ജീവിതത്തെക്കുറിച്ചു ള്ള അന്വേഷണത്തിൻ്റെയും ഇടയിൽ വീർപ്പു മുട്ടുന്ന ഒരു ടുണീഷ്യൻ സ്ത്രീയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്.

പോർച്ചുഗീസ് സംവിധായികയായ മാർഗ്ഗ റിദ കാർഡോസോയുടെ ബാൻസോ, ഒരു ദ്വീപിലെ രോഗികളെ പരിചരിക്കുന്ന അഫോൻസോ എന്ന ഡോക്ടറുടെ കഥപറയുന്നു.
ജോർജിയൻ സംവിധായികയും എഴുത്തുകാരിയുമായ ഡീകുലുംബെഗാഷ്‌വിലിയുടെ ചിത്രമാണ് ഏപ്രിൽ. ദുഃഖം, സഹിഷ്ണുത, മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരവും ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദേശവും നേടിയിട്ടുണ്ട്.

സ്വന്തം കുടുംബം പോറ്റാൻ ഉത്സി എന്ന ആൺകുട്ടി അനുഭവിക്കുന്ന യാതനകളും കഷ്ടപ്പാടുകളുമാണ് സോൾജർഗൽ പുറവദേശ് സംവിധാനം ചെയ്ത ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ് എന്ന സിനിമ ചർച്ച ചെയ്യുന്നത്.

13 വയസ്സുള്ള രണ്ട് പെൺകുട്ടികൾ തങ്ങളുടെ വിരസമായ നഗരജീവിതത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന സോലെ ബ്ല്യൂ വൈറ്റിൻ്റെ ലിത്വാനിയൻ സിനിമയാണ് ടോക്സിക്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളായ ലോകാർണോ, സ്റ്റോക്ഹോം,ചിക്കാഗോ എന്നീ ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടി.

ഇവ കൂടാതെ മറ്റു വനിതാ സംവിധായകരുടെ ചിത്രങ്ങളായ ഈസ്റ്റ് ഓഫ് നൂൺ, ലിൻഡ, ആൻ ഓസിലേറ്റിങ് ഷാഡോ, സെക്കന്റ് ചാൻസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ഫയർ, ജൂലി റാപ്‌സോഡി, ബോട്ട് പീപ്പിൾ, ഐറ്റീൻ സ്പ്രിങ്സ്, എ സിമ്പിൾ ലൈഫ്, ദി പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ആന്റ്, വെൻ ദി ഫോൺ റാങ്, ഡെസേർട്ട് ഓഫ് നമീബിയ, ലവബിൾ, മൂൺ, സിമാസ് സോങ്, ഹനാമി, ഹോളി കൗ, ദി ലോങ്ങസ്റ്റ് സമ്മർ, ദി ലൈറ്റ്ഹൗസ്, ഷുഡ് ദി വിൻഡ് ഡ്രോപ്പ്, പരാജ്നോവ് സ്കാൻഡൽ, എ ഷെഫ് ഇൻ ലൗ, ബ്യൂ ട്രവെയിൽ, ദി സബ്സ്റ്റൻസ്, വെർമിഗ്ലിയോ, വില്ലേജ് റോക്‌സ്‌റ്റാർസ് 2, ദി ഔട്രൻ, ഇൻ ദി ലാൻഡ് ഓഫ് ബ്രദേഴ്‌സ്, സുജോ, ഐ ആം നവേംൻക, ദി ആന്റിക്ക്, പിയേഴ്സ്, ഫോർമോസ ബീച്, ഷാഹിദ്, സാവേ മരിയാ, മൈ ഫേവറൈറ്റ് കേക്ക്, ദി ടീച്ചർ, ചിക്കൻ ഫോർ ലിൻഡ എന്നീ ചിത്രങ്ങളും പ്രദർശനത്തിലുണ്ടാവും.

Continue Reading

Trending