india
വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 25 രൂപ; ഹോട്ടല്‍ ഭക്ഷണത്തിന് ഇനി കണ്ടറിയണം
കഴിഞ്ഞ വര്‍ഷം നാലു തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതകത്തിന്റെ 25 രൂപ വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് ഇനി ഡല്‍ഹിയില്‍ 1,769 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ മാത്രമാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഗര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് നിലവില്‍ തുക വര്‍ധിപ്പിച്ചിട്ടില്ല.
വാണിജ്യ ഗ്യാസിന്റെ വില വര്‍ധനയോടെ ഹോട്ടല്‍ ഭക്ഷണ ചെലവ് ഇനിയും ഉയരും. 2022 ജൂലൈയിലാണ് എണ്ണക്കമ്പനികള്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില അവസാനമായി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നാലു തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.
india
ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ മറിഞ്ഞുവീണ് ദേശീയതല താരത്തിന് ദാരുണാന്ത്യം
ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്റ ബാസ്കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
ഛണ്ഡീഗഢ്: ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ ദേഹത്ത് വീണ് ദേശീയതല കൗമാരതാരമായ 16കാരൻ ഹാർദിക്കിന് ദാരുണാന്ത്യം. ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്റ ബാസ്കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ദുരന്തം സംഭവിച്ചത്.
കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിനിടെ ബാസ്കറ്റിനോട് അടുത്തായി നിൽക്കുന്ന അരവൃത്ത ഭാഗത്ത് നിന്ന് ഷോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടാമത്തെ ശ്രമത്തിനായി ബാസ്കറ്റിൽ തൊട്ടതോടെയാണ് തൂൺ പെട്ടെന്ന് മറിയി ഹാർദിക്കിന്റെ നെഞ്ചിലേക്ക് പതിച്ചത്.
ശബ്ദം കേട്ട് കോർട്ടിന് പുറത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി തൂൺ മാറ്റിയെങ്കിലും ആ സമയത്ത് തന്നെ ഹാർദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാർദിക്ക് അടുത്തിടെ പരിശീലന ക്യാംപിൽ നിന്ന് തിരിച്ചെത്തിയതായാണ് വിവരം. അച്ഛൻ സന്ദീപ് രതിയോടൊപ്പം ഇളയ സഹോദരനും സമാനമായി ബാസ്കറ്റ് ബോൾ പരിശീലനം തുടങ്ങി വരികയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഹാർദിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കങ്ക്ര, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള നിരവധി ദേശീയ സബ് ജൂനിയർ, യൂത്ത് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടി ഭാവി പ്രതിഭയായി പരിഗണിച്ച താരമായിരുന്നു ഹാർദിക്.
രണ്ടുവർഷം മുമ്പ് ബഹാദുർഗറിൽ ഹോഷിയാർ സിങ് സ്പോർട്സ് സ്റ്റേഡിയത്തിലും സമാനമായ അപകടത്തിൽ 15കാരനായ മറ്റൊരു താരത്തിന്റെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
india
തെരുവ് നായ കുറുകെ ചാടി വാഹനം നിയന്ത്രണം തെറ്റി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു
അപകടം സംഭവിച്ചത് വിജയപുരയില്‍ നിന്നു കലബുറഗിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്.
ബംഗളൂരു: കലബുറഗി ജില്ലയിലെ ഗൗനഹള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വാഹനാപകടത്തില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ മഹന്തേഷ് ബിലാഗി (51) ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. കര്‍ണാടക സ്റ്റേറ്റ് മിനറല്‍സ് കോര്പറേഷന് മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം മുന്‍പ് ബെസ്കം (BESCOM) എം.ഡിയും ആയിരുന്നു.
അപകടം സംഭവിച്ചത് വിജയപുരയില്‍ നിന്നു കലബുറഗിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ്. റോഡിലൂടെ പെട്ടെന്ന് കടന്ന തെരുവ് നായയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചുവിടുമ്പോള്‍ നിയന്ത്രണം തെറ്റി. മീഡിയനില്‍ ഇടിച്ചുകയറിയ ഇന്നോവ കാര്‍ തകര്‍ന്നതോടെ മഹന്തേഷിന്റെ സഹോദരന് ശങ്കര്‍ ബലാജി (55), ബന്ധു ഇറാന ബിലാഗി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
പരിക്കേറ്റ മഹന്തേഷ് പിന്നീട് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. 2012 ബാച്ച് കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മഹന്തേഷ് സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തില്‍ നിന്നാണ് ഉയര്‍ന്നത്. വീട്ടുജോലിക്കാരിയായ മാതാവിന്റെ മകനായ അദ്ദേഹം രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷ വിജയിച്ച് സിവില്‍ സര്‍വീസിലെത്തിയത് നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു
india
പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്മാന് ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

