ഹരിപ്പാട്: ദേശിയ പാതയില്‍ ഹരിപ്പാട് കരീലകുളങ്ങരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ആയിഷ ഫാത്തിമ (25)ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20)
റിയാസ് (27) എന്നിവരാണ് മരിച്ചത്. കായംകുളം സ്വദേശികളായ മൂന്നു പേരും ഒരു കൊട്ടാരക്കര സ്വദേശിയുമാണ് മരിച്ചത്.
അജ്മി (23), അന്‍ഷാദ് (27) എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ അപ്പോള്‍ തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും. കാറില്‍ 6 പേര്‍ ഉണ്ടായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കുണ്ട്. 2 പേരുടെ നില ഗുരുതരമാണ്.