വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി.


ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ധോനി വീണ്ടും തന്റെ കീപ്പിങ് പാടവം പുറത്തെടുത്തത്. ഓസീസ് താരം മാക്‌സ്‌വെല്ലിനെയാണ് കണ്ണടച്ചുതുറക്കും മുന്നെ ധോനി പുറത്താക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 253 സ്‌കോര്‍ പിന്തുടരുന്ന ഓസീസ് നിരക്ക് കനത്ത പ്രഹരമേല്‍പ്പിച്ചായിരുന്നു മുന്‍ ക്യാപ്റ്റന്റെ പ്രകടനം.