മോദിക്കെതിരെയും ബി.ജെ.പി ക്കെതിരെയും ശക്തമായ ആരോപണങ്ങളുയര്‍ത്തി വീണ്ടും രാഹുല്‍ ഗാന്ധി. രാജ്യത്തെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തു സംഭവിച്ചുവെന്ന് അന്യരാജ്യങ്ങള്‍ ഇന്ത്യയോട് ചോദിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്വ്കയറിലുള്ള ഹോട്ടലില്‍ പ്രവാസി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
ഇന്ത്യാ രാജ്യത്ത് വിത്യസ്ത മതങ്ങളില്‍ വിശ്വസിക്കുകയും വിത്യസ്ത ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നരാണ്്. കോണ്‍ഗ്രസ്സിന്റെ ആശയങ്ങളായിരുന്നു ഇവരെ ഒരുമിച്ചു നിര്‍ത്തിയിരുന്നത്. ദിവസേന 30000 യുവാക്കള്‍ തൊഴിലന്വേഷകരായി എത്തുന്ന രാജ്യത്ത, 450 പേര്‍ക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂവെന്നതാണ് നിലവിലെ അവസ്ഥയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. രാണ്ടാഴ്ച നീണ്ട യു.എസ് പര്യടനത്തിലെ അവസാന പരിപാടിയായിരുന്നു ടൈംസ് സ്‌ക്വയറിലേത്.