Connect with us

kerala

31 കോടി പിന്നിട്ടു: മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം നാളെ സമാപിക്കും

Published

on

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി മുസ്ലിംലീഗ് നടത്തിവരുന്ന പുനരധിവാസ ഫണ്ട് സമാഹരണം നാളെ (ശനി) സമാപിക്കും. നാളെ അർധരാത്രിയോടെയാണ് ഫണ്ട് സമാഹരണം പൂർത്തിയാകുന്നത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മുസ്ലിംലീഗ് നടപ്പാക്കിവരികയാണ്. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 54 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം ഇതിനകം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടമായവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ധനസമാഹരണം ഇതിനകം 31 കോടി കവിഞ്ഞു.

100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിംലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് ക്യാമ്പയിൻ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ പുനരധിവാസ ഫണ്ടിന് വിവിധ മേഖലകളിൽനിന്ന് മികച്ച സഹായവും പ്രതികരണവുമാണ് ലഭിച്ചത്. നാളെ അർധരാത്രിക്ക് ശേഷം ഫണ്ടുകൾ സ്വീകരിക്കില്ലെന്നും അതിന് മുമ്പ് തന്നെ ആപ്പ് വഴി തുക നിക്ഷേപിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending