ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോരയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആര്‍.പി.എഫിന്റെ 45ാം ബറ്റാലിയന്‍ ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണശ്രമം സൈന്യം തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചുവെന്ന് പോലീസ് അറിയിച്ചു.

സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ഏ.കെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍ എന്നിവ കണ്ടെത്തി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്. തുടര്‍ച്ചയായി വെടിവെപ്പും ഭീകരാക്രമണവും നടക്കുന്ന സ്ഥലമാണ് ബന്ദിപ്പോര.