ന്യൂഡല്‍ഹി: എന്‍.ഡിടി.വി ചെയര്‍മാനും സഹഉടമയുമായ പ്രണോയ് റോയിയുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്. ഐ.സി.ഐ.സി.ഐ ബാങ്കിന് 48 കോടിരൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്.

ഇതുമായി ബന്ധപ്പെട്ട് പ്രണോയ് റോയിക്കും മാധ്യമപ്രവര്‍ത്തകയും ഭാര്യയുമായ രാധിക റോയിക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.