500ന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയതോടെ അതിന്റെ ഫോട്ടോകോപ്പികളും വ്യാപകമാണ്. യുവനടന്‍ രജിത് മേനോനും 500 ഫോട്ടോകോപ്പി കിട്ടി തട്ടിപ്പിനിരയായി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഹോട്ടലിലാണ് ഭക്ഷണം കഴിച്ച ഒരാള്‍ 500ന്റെ ഫോട്ടോ കോപ്പി നല്‍കിയത്.

സംഭവം തിരിച്ചറിഞ്ഞപ്പോള്‍ ബാങ്കില്‍ പോയി പരിശോധിച്ചു. അപ്പോഴാണ് ഫോട്ടോകോപ്പിയാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വ്യാജകോപ്പി പോലീസില്‍ ഏല്‍പ്പിച്ചു.
ഇത് രജിത് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കൂടാതെ വ്യാജകോപ്പികള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും രജിത് പറയുന്നുണ്ട്.

watch video: