ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലീസുകാരടക്കം 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ബട്ടാപുര ചൗക്കിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തു.

പൊലീസ് സംഘത്തിന് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യംതെറ്റി പൊതുനിരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത്തരത്തില്‍ 10 ആക്രമണങ്ങളാണ് മേഖലയില്‍ നടന്നത്.