കോഴിക്കോട്: നിപ്പ ഭീതിയില്‍ കഴിയുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ നിസഹായാവസ്ഥ ബോധ്യപ്പെടുത്തുന്നതിനാണ് നിയമസഭയില്‍ മാസ്‌ക് ധരിച്ചെത്തിയതെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. മാരകമായ രോഗത്തെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്‍ക്ക് നന്ദിയുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ വേണമെന്നാണ് നിയമസഭയില്‍ തന്റെ ആവശ്യമെന്നും പാറക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.