Connect with us

Indepth

ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ 82 എണ്ണം ഇപ്പോഴും അനാഥം

Published

on

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, ഇനിയും 30ലധികം മൃതദേഹങ്ങൾക്ക് ആളുകൾ വന്നിട്ടില്ല.

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Bodies Of 82 Odisha Crash Victims Still Unclaimed At AIIMS Bhubaneswar

ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശമില്ല. IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. 43 ബിഹാർ സ്വദേശികൾ അപകടത്തിൽ മരിച്ചതായും 44 പേർക്ക് പരുക്ക് ഏറ്റതായും മന്ത്രി ഷാനവാസ് ആലം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു

സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

Published

on

ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.

റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.

ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.

എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.

യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.

Continue Reading

Indepth

ബി.ജെ.പിയെപ്പോലെ വര്‍ഗീയത ആയുധമാക്കി നേപ്പാള്‍ ജനതാ പാര്‍ട്ടി; ലക്ഷ്യം ഹിന്ദുരാഷ്ട്രം

സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്‍.ജെ.പി പറയുന്നത്

Published

on

ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലും വര്‍ഗീയത ആയുധമാക്കി ഒരു രാഷ്ട്രീയപ്പാര്‍ട്ടി. നേപ്പാള്‍ ജനതാ പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന സംഘടന ബി.ജെ.പിയെ അനുകരിച്ചാണ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്‍.ജെ.പി പറയുന്നത്. ഈ മാസം ആദ്യം എന്‍.ജെ.പിയുടെ 46 കാരനായ സീനിയര്‍ വൈസ് പ്രസിഡന്റ് ഖേം നാഥ് ആചാര്യ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.

ജെ.പി. നദ്ദ, ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, ലഡാക്ക് എം.പി ജംയാങ് സെറിംഗ് നംഗ്യാല്‍, ബാബ രാംദേവിന്റെ അസോസിയേറ്റ് ബാല്‍ കൃഷ്ണയെയും തുടങ്ങിയവരുമായെല്ലാം ഖേം നാഥ് കൂടിക്കാഴ്ച നടത്തി. ‘ദി പ്രിന്റു’മായി നടത്തിയ അഭിമുഖത്തിലാണ് തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ബി.ജെ.പി ബാന്ധവത്തെക്കുറിച്ചും ഖേം നാഥ് മനസുതുറന്നത്.

‘ജനസംഖ്യയുടെ 80 ശതമാനത്തിലേറെയും ഹിന്ദുമതം അനുഷ്ഠിക്കുന്നവരുള്ള നാടാണ്? ദേവഭൂമിയായ നേപ്പാളില്‍. അവിടത്തെ ഹിന്ദുക്കള്‍ ഇപ്പോഴും തങ്ങളുടെ ഹിന്ദു സ്വത്വത്തെ ഭയപ്പെടുന്നു. അതിന് കാരണം രാജ്യത്തെ മതേതരര്‍ എന്ന് വിളിക്കപ്പെടുന്നവരാണ്. മതപരിവര്‍ത്തനം ഇന്ന് വലിയ ഭീഷണിയാണ്. കുറച്ചു കാലമായി ഞങ്ങള്‍ ഇതിനെതിരേ ശബ്ദം ഉയര്‍ത്തുന്നു. ഇപ്പോള്‍ നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നതായി ഞങ്ങള്‍ക്ക് തോന്നുന്നു’ഖേം നാഥ് പറഞ്ഞു. 2004 ലിലാണ് എന്‍.ജെ.പി രൂപീകരിച്ചത്. അന്നുമുതല്‍ നിരവധി തിരഞ്ഞെടുപ്പുകളില്‍ അവര്‍ പ്രവര്‍ത്തിച്ചുവരികയാണ്. 2022ലാണ് എന്‍.ജെ.പിക്ക് തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.

നേപ്പാളി രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടല്‍ സജീവമാണെന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. നേപ്പാളിലെ രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വത്തിനെ പ്രചരണം നടത്താനും വര്‍ഗീയത പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ ഫണ്ട് നല്‍കുന്നതായും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

‘ഒറ്റനോട്ടത്തില്‍ എന്‍.ജെ.പിയും ബി.ജെ.പിയെപ്പോലെയാണ്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമാനിറ്റി തന്നെയാണ് ഞങ്ങളുടേയും ആശയം. ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയാണ്. പ്രത്യയശാസ്ത്രപരമായ മുന്നണിയിലും ഹിന്ദു രാഷ്ട്ര തത്വത്തിലും എന്‍ജെപിയും ബിജെപിയും ഒന്നുതന്നെയാണ്. ബിജെപിയെപ്പോലെ ദീന്‍ദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ച സമഗ്ര മാനവികതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ഖേം നാഥ് ആചാര്യ പറയുന്നു.

നേപ്പാളിലെ രാഷ്ട്രീയം സാവധാനം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി അംഗീകരിക്കാതെ ‘മതേതരവാദികളും കമ്മ്യൂണിസ്റ്റുകളും’ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് പോലും അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇപ്പോള്‍ സാധ്യമല്ല. 2022ല്‍, അന്നത്തെ ടൂറിസം, സാംസ്‌കാരിക മന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) നേതാവുമായ പ്രേം അലെ, നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കാഠ്മണ്ഡുവില്‍ വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെ, അത്തരമൊരു ആവശ്യം ഉയര്‍ന്നാല്‍ താന്‍ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് അലെ പറഞ്ഞിട്ടുണ്ട്?’ആചാര്യ പറഞ്ഞു.

ആചാര്യയുടെ അഭിപ്രായത്തില്‍, 2027 ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ജെ.പിക്കാണ് കൂടുതല്‍ വിജയ സാധ്യത. പാര്‍ട്ടിക്ക് 40,000 അംഗങ്ങളുണ്ടെന്നും 2027 ലെ തിരഞ്ഞെടുപ്പില്‍ നേപ്പാള്‍ പാര്‍ലമെന്റിലെ 275 സീറ്റുകളില്‍ 100 എണ്ണത്തിലും മത്സരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ്. പ്രാദേശിക പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു, ഇത് ഞങ്ങള്‍ക്ക് ഒരു തുടക്കമാണ്. ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വോട്ടര്‍മാരില്‍ പ്രതിധ്വനിക്കുന്നതിനാല്‍ 2027ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്?’ആചാര്യ പറഞ്ഞു.

നേപ്പാള്‍ ഹിന്ദുരാഷ്ട്രമാക്കണം

നേപ്പാളില്‍ ഹിന്ദു ദേശീയതയുടെ വ്യാപകമായി ശ്രദ്ധനേടുന്ന സമയത്താണ് ആചാര്യയുടെ ഇന്ത്യ സന്ദര്‍ശനം. ഈ വര്‍ഷം ഫെബ്രുവരിയില്‍, നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ, രാജ്യത്തെ ‘ഹിന്ദു രാഷ്ട്രം’ ആക്കാനുള്ള പ്രചാരണത്തില്‍ അണി ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ആചാര്യ വിസമ്മതിച്ചു.

‘ഇതൊരു രാഷ്ട്രീയ സന്ദര്‍ശനമായിരുന്നു. അതേക്കുറിച്ച്? പുറത്തുപറയുന്നത്? ബുദ്ധിയല്ല. ഞങ്ങള്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയെപ്പോലുള്ള നിരവധി നേതാക്കളെ കണ്ടു.ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളെയും കണ്ടു. നേതാക്കളെ കണ്ടത് അവര്‍ക്ക്? സംഘപരിവാര്‍ പശ്ചാത്തലമുള്ളതുകൊണ്ടാണ്. ഞാനും ഒരു സംഘ നേതാവാണ്. ബി.ജെ.പിക്കും സംഘ പശ്ചാത്തലമുണ്ട്. അതുകൊണ്ടാണ് നേതാക്കളെ കാണാനും ഞങ്ങളുടെ അഭിപ്രായങ്ങള്‍ കൈമാറാനും ശ്രമിച്ചത്’ ആചാര്യ പറഞ്ഞു.

നേപ്പാളിലെ എല്ലായിടത്തും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. ‘മതപരമായ വീക്ഷണകോണില്‍, ഇത് ലക്ഷ്മിയുമായും ബുദ്ധനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് ഞങ്ങള്‍ താമര ചിഹ്നം സ്വീകരിക്കുകയും അത് ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി മാറുകയും ചെയ്തത്’ അദ്ദേഹം പറഞ്ഞു. ‘വേദങ്ങളുടെ ഉത്ഭവം നേപ്പാളിലാണ്. ദീന്‍ദയാല്‍ ജി ഈ തത്ത്വചിന്തയ്ക്ക് ഒരു ലിഖിത രൂപം നല്‍കി. കുറച്ച് കാലമായി ബി.ജെ.പി ഈ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. അല്‍പ്പം വൈകിയാണെങ്കിലും ഞങ്ങളും അതേ പ്രത്യയശാസ്ത്രം പിന്തുടരുകയാണ്’ആചാര്യ പറഞ്ഞു.

നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടാണ് ബി.ജെ.പിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ഹിന്ദു സമാജം നേതാക്കളെ കാണാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു’ഖേം നാഥ് ആചാര്യ പറഞ്ഞു.

Continue Reading

Indepth

മണിപ്പൂരില്‍ മസ്ജിദ് ബങ്കറാക്കി പൊലീസും മെയ്തി സായുധ വിഭാഗവും

മെയ്തെയ്-കുക്കി സംഘര്‍ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ.

Published

on

മണിപ്പൂരില്‍ മെയ്തി സായുധ വിഭാഗവും പൊലീസും ചേര്‍ന്ന് മസ്ജിദ് ബങ്കറാക്കി. ആയിരക്കണക്കിനു മുസ്‌ലിങ്ങള്‍ താമസിക്കുന്ന ക്വാക്ടയിലാണു സംഭവം. ബലംപ്രയോഗിച്ചാണ് പള്ളി ഒളിത്താവളമാക്കിയത്. മെയ്തെയ്-കുക്കി സംഘര്‍ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ. ‘മക്തൂബ് മീഡിയ’ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മെയ്തെയ് പങ്കല്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ പള്ളിയാണ് സായുധവിഭാഗങ്ങള്‍ താവളമാക്കിയിരിക്കുന്നത്. അസം റൈഫിള്‍സിന്റെ ഉള്‍പ്പെടെയുള്ള സൈനിക ബങ്കറുകള്‍ തൊട്ടപ്പുറത്തുനില്‍ക്കെയാണ് പൊലീസും മെയ്തെ സംഘവും പള്ളിയുടെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുന്നത്. ഇത്രയും സ്ഥലമുണ്ടായിട്ടും പള്ളി എന്തിനാണ് സൈനിക ബങ്കറാക്കിയതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പള്ളിയെ യുദ്ധമേഖലയാക്കിയിരിക്കുകയാണെന്ന് നാട്ടുകാരനായ വഹീദുറഹ്മാന്‍ ‘മക്തൂബി’നോട് പറഞ്ഞു. പള്ളിയില്‍നിന്നും തിരിച്ചും വെടിവയ്പ്പ് നടക്കുന്നുണ്ടെന്നും പള്ളി പ്രാര്‍ത്ഥിക്കാനുള്ളതാണെന്നും അതിനെ ആരാധനയ്ക്കു വിടണമെന്നും അദ്ദേഹം പറഞ്ഞു.

 

സംഘര്‍ഷം ഗ്രാമത്തിലേക്കു കൂടി വ്യാപിച്ചതോടെ ഇവിടെനിനിന്നു നാട്ടുകാരെ ഒഴിപ്പിക്കാന്‍ സൈന്യം തയാറാകുന്നില്ലെന്നും നാടുവിടാന്‍ നോക്കുന്നവരെ സഹായിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഗോത്രവര്‍ഗക്കാരും തങ്ങളുമെല്ലാം ഒന്നിച്ചാണു കഴിയുന്നതെന്നും അവര്‍ ഇപ്പോള്‍ തങ്ങള്‍ക്കുനേരെ വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്യുന്നുണ്ടെന്നും തദ്ദേശവാസിയായ നൂര്‍ ജഹാന്‍ വെളിപ്പെടുത്തി. നിരപരാധികളായ തങ്ങള്‍ ഇതിനിടയില്‍ അകപ്പെട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

 

Continue Reading

Trending