india

മോദിക്ക് കഥകളി ശില്‍പം സമ്മാനം നല്‍കി പിണറായി: ശക്തിപ്പെടുത്തി കേന്ദ്ര-സംസ്ഥാന ബന്ധം

By webdesk13

December 27, 2022

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ കഥകളി ശില്‍പം സമ്മാനം നല്‍കിമുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചാണ് ആശംസ അറിയിച്ചത്.

Chief Minister of Kerala, Shri @pinarayivijayan called on Prime Minister @narendramodi. pic.twitter.com/ojQZH18Bzp

— PMO India (@PMOIndia) December 27, 2022

കൂടിക്കാഴ്ചയിലൂടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. കേരളത്തില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ ദേശീയപാതാ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.