Connect with us

More

പുനരധിവാസ ഫണ്ട് ശേഖരണം 30നകം പൂര്‍ത്തിയാക്കണം: ഹൈദരലി തങ്ങള്‍

Published

on

 

കോഴിക്കോട്: മഹാപ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ പുനരധിവസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് എല്ലാ ശാഖാ കമ്മറ്റികളും ആഗസ്റ്റ് 30 നകം സംസ്ഥാന കമ്മറ്റിയുടെ റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് നഗരസഭകളുള്‍പ്പെടുന്ന തദ്ദേശ സഭാപ്രതിനിധികള്‍ പ്രതിമാസ ഓണറേറിയത്തിന്റെ പകുതി തുക നേരിട്ട് റിലീഫ് എക്കൗണ്ടില്‍ ((ങഡടഘകങ ഘഋഅഏഡഋ ഗഋഞഅഘഅ ടഠഅഠഋ ഇഛങങകഠഠഋഋ അ/ഇ. ചഛ. 4258001800000024 ജഅചഖഅആ ചഅഠകഛചഅഘ ആഅചഗ കഎടഇ ഇഛഉഋ. ജഡചആ0425800) നിക്ഷേപിച്ച് റസീറ്റ് കോപ്പി പഞ്ചായത്ത് കമ്മറ്റിയെ ഏല്‍പിക്കണം. പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന തുക ആഗസ്റ്റ് 30 നുള്ളില്‍ തന്നെ എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മറ്റികള്‍ ശ്രദ്ധിക്കണമെന്നും ഫണ്ട് ശേഖരണത്തില്‍ എല്ലാ വാര്‍ഡ് കമ്മറ്റികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കേമ്പുകളിലും, വീടുകളിലും കഴിയുന്ന ദുരിത ബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി നടത്തിയ അഭ്യര്‍ത്ഥനയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് പാണക്കാട്ട് ചേര്‍ന്ന സംസ്ഥാന മുസ്‌ലിംലീഗ് നേതൃയോഗം വിലയിരുത്തി. സംസ്ഥാനത്തെ വിവിധ കേമ്പുകളിലേക്ക് ഭക്ഷ്യ വസ്തുക്കളും മറ്റും എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ കാണിച്ച ഔത്സുക്യം ഏറെ അഭിനന്ദിനീയമാണ്.
ഇതില്‍ പങ്കാളികളായ പാര്‍ട്ടി പ്രവര്‍ത്തകരെ യോഗം പ്രത്യേകം പ്രശംസിച്ചു. ഏറെ ഉത്തവാദിത്തത്തോടെ നിര്‍വ്വഹിക്കേണ്ട പുനരധിവാസ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇതിനായി പാര്‍ട്ടി പ്രഖ്യാപിച്ച ഫണ്ട് വിജയിപ്പിക്കുന്നതിനും യോഗം അഭ്യര്‍ത്ഥിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending