More
കാവ്യ-ദിലീപ് വിവാഹം: ‘അതിരുവിട്ട’ ട്രോളുകള്‍ നിയന്ത്രിച്ച് ഐ.സി.യു അഡ്മിന്‍സ് മാതൃകയായി

കാവ്യാ മാധവനും ദിലീപും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ വലിയ ആരവത്തോടെയാണ് വരവേറ്റത്. അപ്രതീക്ഷിതമായെത്തിയ വിവാഹവാര്‍ത്ത ഷെയറുകളും ട്രോളുകളും മറ്റുമായി ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായപ്പോള്‍ പല പ്രതികരണങ്ങളും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറി. എന്നാല്‍, കാവ്യയെയും ദിലീപിനെയും വ്യക്തിപരമായി ആക്രമിക്കുന്ന ട്രോളുകള്‍ക്ക് പൂര്‍ണമായി വിലക്കേര്‍പ്പെടുത്തി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ‘ഇന്റര്‍നാഷണള്‍ ചളു യൂണിയന്‍’ (ഐ.സി.യു) മാതൃകയായി.
ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് പോസ്റ്റ് ചെയ്യുന്ന ‘ചളി’ (ട്രോള്‍) കളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവയാണ് ഐ.സി.യുവിന്റെ ആറ് ലക്ഷത്തിലധികം അംഗങ്ങളുള്ള പേജില്‍ വരാറുള്ളത്. ദിവസേന നൂറു കണക്കിന് ചളികളാണ് സീക്രട്ട് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതില്‍ ഏറ്റവുമധികം ലൈക്ക് ലഭിക്കുകയും നര്‍മം ഉണ്ടെന്ന് അഡ്മിന്‍സിന് ബോധ്യമാവുകയും ചെയ്യുന്നവയെ പേജിലെടുക്കും.
കാവ്യ – ദിലീപ് വിവാഹ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ ഗ്രൂപ്പിലെ ‘ചളിയന്മാര്‍’ സൃഷ്ടികര്‍മത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അതുമായി ഗ്രൂപ്പിലെത്തിയപ്പോള്‍ കണ്ടത് ‘സിനിമാ നടീനടന്മാര്‍ തുടങ്ങിയ സെലിബ്രിട്ടികളുടെ വ്യക്തിജീവിതങ്ങളിലേക്ക് എത്തിനോക്കുന്നതോ വ്യക്തിതാല്‍പര്യങ്ങളെ ബഹുമാനിക്കാത്തതോ ആയ പോസ്റ്റുകള്‍ തുടര്‍ന്നും ഐസിയുവില്‍ അംഗീകരിക്കുന്നതല്ല എന്നോര്‍മിപ്പിക്കുന്നു. ചളി മാതാ കീ ജയ്’ എന്ന അഡ്മിന്റെ മെസ്സേജ് ആയിരുന്നു. പിന്നീട് മറ്റ് ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലും പ്രത്യക്ഷപ്പെട്ട് വ്യാപക പ്രചാരം നേടിയ ട്രോളുകള്‍ ഐ.സി.യു അഡ്മിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു.
അതേസമയം, വ്യക്തിഹത്യയുടെ പേരില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ സ്ഥിരം ചളിയന്മാര്‍ അത്ര താല്‍പര്യത്തോടെയല്ല കണ്ടത്. വ്യക്തികളെ പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ നിരോധിക്കുകയാണെങ്കില്‍ ഗ്രൂപ്പില്‍ ഇനി പോസ്റ്റുകള്‍ ഉണ്ടാവുകയേ ഇല്ല എന്നായിരുന്നു പ്രതികരണം. അതിനിടെ, ‘വ്യക്തിഹത്യ’ ന്യായീകരിക്കുന്നതിന്റെ ഭാഗമായി ധാരാളം ലൈക്ക് ലഭിച്ച ചില പോസ്റ്റുകള്‍ പേജില്‍ നിന്ന് പിന്‍വലിക്കേണ്ടിയും വന്നു.
അഡ്മിന്റെ പുതിയ തീരുമാനത്തെ ട്രോള്‍ ചെയ്തു കൊണ്ടുള്ള ചില പോസ്റ്റുകള്‍ ഗ്രൂപ്പിലുണ്ട്. വ്യക്തിഹത്യ ഗണത്തില്‍ വരാത്ത ചില ദിലീപ് – കാവ്യ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല.
kerala
അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു, 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍: വിഡി സതീശന്‍

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷാടന സമരം നടത്തുകയും, പിന്നീട് കെപിസിസി വീട് വെച്ച് നല്‍കുകയും ചെയ്ത അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍, ദുരിതം കണ്ടപ്പോഴാണ് സഹായിച്ചത് എന്നായിരുന്നു പ്രതികരണം.
ബിജെപിയില്‍ പല ആളുകളും ചേരുന്നുണ്ട്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. 88 വയസുള്ള അവര്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്ത് കമന്റ് പറയാന്‍. അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഓരോരുത്തര്‍ക്കും ഓരോ സ്വാതന്ത്ര്യം ഉള്ളതാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത് – വി ഡി സതീശന്‍ പറഞ്ഞു.
india
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; ഗുജറാത്തില്‍ പാകിസ്താന്‍ സ്വദേശിയെ സേന വെടിവെച്ചുകൊന്നു

ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം നടന്നത്.
ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തിൽ, പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ (ഐബി) ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു പാകിസ്താൻ പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. നുഴഞ്ഞുകയറ്റക്കാരൻ ഐബി കടന്ന് ഇരുട്ടിന്റെ മറവിൽ അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്നത് കണ്ടു. ബിഎസ്എഫ് സൈനികർ വെല്ലുവിളിച്ചിട്ടും, അയാൾ മുന്നോട്ട് നീങ്ങി, ഇത് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കാൻ പ്രേരണയായി.
കൂടാതെ, പഹൽഗാം ആക്രമണത്തെത്തുടർന്ന്, സമീപ ദിവസങ്ങളിൽ നിരവധി പാക് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പാക് റേഞ്ചറും ഉൾപ്പെടുന്നു, അയാൾ ചാരവൃത്തി ദൗത്യത്തിലായിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
india
ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala3 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്