Culture
ബി.ജെ.പിയില്‍ ചേര്‍ന്നെന്ന പ്രചാരണത്തോട് പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്
തൃശൂര്‍: ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍
എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്. അത്തരത്തിലൊരു സംഭവമേ ഇല്ലെന്ന് തേറമ്പില്‍ രാമകൃഷ്ണന് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും തേറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചാരണം തെറ്റാണ്. ആരുടേയോ ഭാവനയില്‍ നിന്ന് വീണുപോയതാണ് അത്. അങ്ങനെയൊരു ചൂണ്ടയിലൊന്നും താന്‍ വീണുപോകില്ലെന്നും തേറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രമുഖരെ ബി.ജെ.പി പാളയത്തില്‍ എത്തിക്കാനുള്ള അമിത് ഷായുടെ നീക്കങ്ങളുടെ ഭാഗമായി തേറമ്പിലിനെ അമിത് ഷായുടെ ദൂതന്മാര് സന്ദര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഇത് പ്രചരിക്കുകയായിരുന്നു.
തൃശൂര്‍ ലോക്സഭ സീറ്റിലെ സ്ഥാനാര്‍ഥിത്വം, ജയിച്ചാല്‍ കേന്ദ്രമന്ത്രി പദം, പരാജയപ്പെട്ടാല്‍ ഗവര്‍ണര്‍ പദവിയുമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി ജില്ല നേതൃത്വത്തിലെ പ്രമുഖ നേതാക്കള്‍ തേറമ്പിലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ചരടുവലി തുടങ്ങിയതെന്നും കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയും നേതാക്കളെ റാഞ്ചാനുള്ള അമിത്ഷാ- നരേന്ദ്ര മോദി നീക്കത്തിന് എല്ലാ വിധ പിന്തുണയും നല്കി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രാധാനനേതാക്കളെയും ഇവര്‍ ലക്ഷ്യമിടുന്നതായും കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ മധ്യകേരളത്തിലെ ഒരു നേതാവിനെ അദ്ദേഹത്തിന്റെ ഗുജറാത്ത് വ്യവസായം വഴി ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala10 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

