Video Stories
ശമ്പളമില്ല, പെന്‍ഷനുമില്ല: കേന്ദ്രം വാക്കു പാലിച്ചില്ലെന്ന് ധനമന്ത്രി
നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പളവും പെന്ഷന് വിതരണവും അവതാളത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിമാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടെ രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും ജീവനക്കാരും പെന്‍ഷന്‍കാരും തിക്കിത്തിരക്കി.
ആയിരം കോടി രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുമെന്നും അഞ്ഞൂറ് കോടി വീതം ബാങ്കുകളിലും ട്രഷറിയിലൂടെയും വിനിയോഗിക്കാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത പണത്തിന്റെ പകുതിമാത്രമാണ് ലഭിച്ചത്. ഇതോടെ രാവിലെ തന്നെ ട്രഷറികളിലും ബാങ്കുകളിലും ശമ്പളത്തിനും പെന്‍ഷനുമായി ആളുകള്‍ തള്ളിക്കയറി. പലയിടത്തും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബാങ്കുകള്‍ക്കായി 140 കോടിയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ബാങ്കുകള്‍ക്ക് 360 കോടിയുമാണ് അനുവദിച്ചത്. മിക്ക ട്രഷറികളിലും ശമ്പള വിതരണം മുടങ്ങി. ബാങ്കുകള്‍ നല്‍കാമെന്നേറ്റ തുക പൂര്‍ണമായി നല്‍കിയില്ല. ഒരു കോടിരൂപ ആവശ്യമായ ട്രഷറികള്‍ക്ക് പത്തുലക്ഷം രൂപ മാത്രമാണ് നല്‍കിയത്.
തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് ആവശ്യപ്പെട്ട രണ്ടുകോടി ലഭിച്ചു. എന്നാല്‍ കൊല്ലം ജില്ലയിലെ വിവിധ ട്രഷറികളില്‍ പണമെത്തിയില്ല. ആലപ്പുഴ ജില്ലാ ട്രഷറിക്ക് ഏഴേകാല്‍ കോടിരൂപയാണ് വേണ്ടത്. കിട്ടിയത് മൂന്നുകോടി മാത്രം. തൃശൂര്‍ ജില്ലാ ട്രഷറിക്ക് കിട്ടിയത് 50 ലക്ഷം. പാലക്കാട് ജില്ലാ ട്രഷറിക്ക് 40 ലക്ഷം ലഭിച്ചു.
മലപ്പുറം ജില്ലാട്രഷറി ഒരുകോടി ആവശ്യപ്പെട്ടപ്പോള്‍ 40 ലക്ഷം ലഭിച്ചു. എറണാകുളം ജില്ലാട്രഷറി ആവശ്യപ്പെട്ട ഒരുകോടി തന്നെ ലഭിച്ചു. കോഴിക്കോട് ജില്ലാ ട്രഷറി ആവശ്യപ്പെട്ടത് ഒരുകോടി. അനുവദിച്ചത് പത്തുലക്ഷം മാത്രം. വയനാട് ജില്ലാ ട്രഷറിക്ക് ഒരുകോടി നല്കിയപ്പോള് കണ്ണൂര്‍ ജില്ലാ ട്രഷറിക്ക് 1.60 കോടി ലഭിച്ചു. വിവിധ സബ്ട്രഷറികള്‍ക്ക് ആവശ്യപ്പെട്ടതിന്റെ പകുതിമാത്രമാണ് ലഭിച്ചത്.സംസ്ഥാനത്ത് 222 ട്രഷറികളാണുള്ളത്. ഒരാള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 24,000 രൂപയാണ്. ഇതനുസരിച്ചാണ് ആദ്യഘട്ടമായി ശമ്പളം വാങ്ങുന്ന അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 1,200 കോടിരൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബാക്കി തുക വരും ദിനങ്ങളില്‍ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. സാധാരണഗതിയില്‍ ഏഴു ദിവസമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം. ഒന്നാം ദിവസം ശമ്പള വിതരണത്തിന് സര്‍ക്കാരിന് 750 കോടിരൂപ ആവശ്യമാണ്. രണ്ടാംദിനം 700 കോടി, മൂന്നാംദിനം 450 കോടി, നാലാംദിനം 400 കോടി, അഞ്ചാംദിനം 300 കോടി, ആറാംദിനവും ഏഴാം ദിനവും 250 കോടിവീതം എന്നിങ്ങനെയാണ് വേണ്ടത്.
പല ട്രഷറികളിലും കൈയിലുള്ള പണം ഉപയോഗിച്ചാണ് ഇന്നലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത്. ആയിരം കോടി നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്നും പിന്മാറിയ ആര്.ബി.ഐ അധികൃതരെ സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപത്തെ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഉച്ചക്ക് ശേഷം ധനമന്ത്രിയുടെ ഓഫീസ് ട്രഷറി, ബാങ്ക് വഴി വിതരണംചെയ്ത കറന്‍സിയുടെ കണക്കുകള്‍ ശേഖരിച്ചു. ബാങ്കുകള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ധന, ട്രഷറി വകുപ്പ് സെക്രട്ടറിമാരുമായി മന്ത്രി ചര്‍ച്ച നടത്തി.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
News6 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
kerala8 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

