Connect with us

Video Stories

കെ.എ.എസ് സംവരണം: മുസ്ലിംലീഗ് എന്ത് ചെയ്തു?

Published

on

നസീർ മണ്ണഞ്ചേരി

കേരളത്തിലെ ഇടത് സർക്കാരിന്റെ മറ്റൊരു പിന്നോക്ക ന്യുനപക്ഷ വിരുദ്ധ നീക്കവും പൊളിഞ്ഞിരിക്കുന്നു. പതിവുപോലെ സർക്കാരിന്റെ പിന്മാറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും രംഗത്ത് വന്നുകഴിഞ്ഞിരിക്കുന്നു. ഇതിനിടെ ചിലർ ലീഗ് എന്ത് ചെയ്തു എന്ന ചോദ്യവും ഉയർത്തുന്നു.

2017നവംബർ 24നാണ് സവർണ ലോബിക്ക് വഴങ്ങി കൊണ്ടുള്ള ഇടതു സർക്കാറിന്റെ സംവരണ അട്ടിമറി ചന്ദ്രിക പുറത്തു കൊണ്ടുവരുന്നത്. (ഫിർദൗസ് കായൽപുറം റിപ്പോർട്ട് ചെയ്ത ഒന്നാം പേജിലെ ലീഡ് വാർത്ത)

ഇതിനു ശേഷം ശക്തമായി രംഗത്ത് വന്ന മുസ്ലിം ലീഗും കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളും മറ്റു പിന്നോക്ക സംഘടനകളും സർക്കാർ ഇതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു.

കേരള നിയമസഭയിൽ കെ.എ.എസ്‌ വിഷയം അവതരിപ്പിക്കാൻ മുസ്ലിം ലീഗ് ചുതലപ്പെടുത്തിയത് സാക്ഷാൽ ടി.എ അഹമ്മദ് കബീർ സാഹിബിനെ ആയിരുന്നു എന്നത് വിഷയത്തിന് നൽകിയ പ്രാധാന്യം എത്രയെന്ന് മനസ്സിക്കാൻ കഴിയും. കബീർ സാഹിബിന്റെ നിയമസഭ പ്രസംഗം വലിയ ചർച്ചയാവുകയും ചെയ്തതാണ്. പിന്നീട് കബീർ സാഹിബിന്റെയും കോൺഗ്രസിലെ എ.പി അനികുമാറിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട എം.എല്‍.എ സംഘം കെ.എ.എസ്‌ ലെ അപകടങ്ങൾ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിവാദ ഘട്ടങ്ങളിൽ കബീർ സാഹിബ് വിഷയം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു.

പ്രശ്നത്തിന്റെ ഗൗരവം ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ്‌ തുടങ്ങിയ സംഘടനകൾ പങ്കെടുത്ത യോഗം സര്ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരിൽ കാണാനും തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മത നേതാക്കൾ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തു.

2018ജനുവരി 29, 30തീയതികളിലായി 24 മണിക്കൂർ സംവരണ സമരം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി.
ഫെബ്രുവരി 9ന് സംസ്ഥാന വ്യാപകമായി നിശാ സമരങ്ങളും സംഘടിപ്പിച്ചു.

വിഷയത്തിലെ അപകടം അടുത്ത തലമുറക്ക് പകർന്നു നൽകുന്നതിനായി എം.എസ്.എഫ്‌ സെക്രട്ടറിയേറ്റിനു മുന്നിൽ ഇതിനിടയിൽ ധർണ സംഘടിപ്പിച്ചു.

കെ.എ.എസ്‌ ലെ സംവരണ അട്ടിമറിയുടെ അനന്തരഫലങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ എം.എസ്.എഫ്‌ നടത്തിയ സമരത്തിനു കഴിഞ്ഞു.

പിന്നീട് കണ്ടത് കേരളത്തിലെ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങളുടെ ഐക്യ നിരയെ അണിനിരത്തി കഴിഞ്ഞ ആഴ്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണയായിരുന്നു. വനിതാ മതിലിന്റെ സംഘടകനായിരുന്ന കെ.പി.എം.എസ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ധീവരസഭ സംസ്ഥാന പ്രസിഡന്റ് വി ദിനകരൻ, മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധി, ദളിത് ഫെഡറേഷൻ നേതാവ്, ലത്തീൻ ക്രിസ്ത്യൻ സഭ ജനറൽ സെക്രട്ടറി ഫാ. യൂജിൻ പെരേര, മെക്ക ഉൾപ്പെടെ ഉള്ള സംഘടന നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തി.

കേരളത്തിലെ മുഴുവൻ സംവരണീയ സമുദായങ്ങളും മുസ്ലിം ലീഗിന്റെ പിന്നിൽ ഉറച്ചു നിന്നു എന്നതാണ് മുസ്ലിം ലീഗിന്റെ പോരാട്ടങ്ങൾക്കുള്ള അംഗീകാരം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending