Video Stories
കെ.എ.എസ് സംവരണം: മുസ്ലിംലീഗ് എന്ത് ചെയ്തു?

നസീർ മണ്ണഞ്ചേരി
കേരളത്തിലെ ഇടത് സർക്കാരിന്റെ മറ്റൊരു പിന്നോക്ക ന്യുനപക്ഷ വിരുദ്ധ നീക്കവും പൊളിഞ്ഞിരിക്കുന്നു. പതിവുപോലെ സർക്കാരിന്റെ പിന്മാറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും രംഗത്ത് വന്നുകഴിഞ്ഞിരിക്കുന്നു. ഇതിനിടെ ചിലർ ലീഗ് എന്ത് ചെയ്തു എന്ന ചോദ്യവും ഉയർത്തുന്നു.
2017നവംബർ 24നാണ് സവർണ ലോബിക്ക് വഴങ്ങി കൊണ്ടുള്ള ഇടതു സർക്കാറിന്റെ സംവരണ അട്ടിമറി ചന്ദ്രിക പുറത്തു കൊണ്ടുവരുന്നത്. (ഫിർദൗസ് കായൽപുറം റിപ്പോർട്ട് ചെയ്ത ഒന്നാം പേജിലെ ലീഡ് വാർത്ത)

ഇതിനു ശേഷം ശക്തമായി രംഗത്ത് വന്ന മുസ്ലിം ലീഗും കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളും മറ്റു പിന്നോക്ക സംഘടനകളും സർക്കാർ ഇതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു.
കേരള നിയമസഭയിൽ കെ.എ.എസ് വിഷയം അവതരിപ്പിക്കാൻ മുസ്ലിം ലീഗ് ചുതലപ്പെടുത്തിയത് സാക്ഷാൽ ടി.എ അഹമ്മദ് കബീർ സാഹിബിനെ ആയിരുന്നു എന്നത് വിഷയത്തിന് നൽകിയ പ്രാധാന്യം എത്രയെന്ന് മനസ്സിക്കാൻ കഴിയും. കബീർ സാഹിബിന്റെ നിയമസഭ പ്രസംഗം വലിയ ചർച്ചയാവുകയും ചെയ്തതാണ്. പിന്നീട് കബീർ സാഹിബിന്റെയും കോൺഗ്രസിലെ എ.പി അനികുമാറിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട എം.എല്‍.എ സംഘം കെ.എ.എസ് ലെ അപകടങ്ങൾ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിവാദ ഘട്ടങ്ങളിൽ കബീർ സാഹിബ് വിഷയം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു.
പ്രശ്നത്തിന്റെ ഗൗരവം ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകൾ പങ്കെടുത്ത യോഗം സര്ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരിൽ കാണാനും തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മത നേതാക്കൾ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തു.
2018ജനുവരി 29, 30തീയതികളിലായി 24 മണിക്കൂർ സംവരണ സമരം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി.
ഫെബ്രുവരി 9ന് സംസ്ഥാന വ്യാപകമായി നിശാ സമരങ്ങളും സംഘടിപ്പിച്ചു.
വിഷയത്തിലെ അപകടം അടുത്ത തലമുറക്ക് പകർന്നു നൽകുന്നതിനായി എം.എസ്.എഫ് സെക്രട്ടറിയേറ്റിനു മുന്നിൽ ഇതിനിടയിൽ ധർണ സംഘടിപ്പിച്ചു.
കെ.എ.എസ് ലെ സംവരണ അട്ടിമറിയുടെ അനന്തരഫലങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ എം.എസ്.എഫ് നടത്തിയ സമരത്തിനു കഴിഞ്ഞു.
പിന്നീട് കണ്ടത് കേരളത്തിലെ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങളുടെ ഐക്യ നിരയെ അണിനിരത്തി കഴിഞ്ഞ ആഴ്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണയായിരുന്നു. വനിതാ മതിലിന്റെ സംഘടകനായിരുന്ന കെ.പി.എം.എസ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ധീവരസഭ സംസ്ഥാന പ്രസിഡന്റ് വി ദിനകരൻ, മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധി, ദളിത് ഫെഡറേഷൻ നേതാവ്, ലത്തീൻ ക്രിസ്ത്യൻ സഭ ജനറൽ സെക്രട്ടറി ഫാ. യൂജിൻ പെരേര, മെക്ക ഉൾപ്പെടെ ഉള്ള സംഘടന നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തി.
കേരളത്തിലെ മുഴുവൻ സംവരണീയ സമുദായങ്ങളും മുസ്ലിം ലീഗിന്റെ പിന്നിൽ ഉറച്ചു നിന്നു എന്നതാണ് മുസ്ലിം ലീഗിന്റെ പോരാട്ടങ്ങൾക്കുള്ള അംഗീകാരം.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്