Culture
പെരിയ ഇരട്ടക്കൊല: കേസ് അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കാസര്‍ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെ മാറ്റിയ പശ്ചാതലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കേസിലെ മുഖ്യ പ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന്് പുറത്താക്കിയ സിപിഎം നടപടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുക്കാന്‍ തയ്യാറാകേണ്ടി വരും.
വീടെന്ന കൃപേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും മനുഷ്യസ്നേഹികള്‍ മുന്നോട്ടു വരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഫെയ്സ്ബുക് പേജിന്റെ പൂര്‍ണരൂപം:
കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനേയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ സിപിഎം തുടക്കത്തില്‍ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യപ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി, സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന്റെ സൂചനയായാണ് പൊതുസമൂഹം മനസ്സിലാക്കിയത്. എന്നാല്‍ സിപിഎം നടപടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുക്കാന്‍ തയ്യാറാകേണ്ടി വരും.
അടുത്ത കാലത്തായി സിപിഎം കൊലക്കത്തിക്കിരയാക്കിയ നിരപരാധികളില്‍ മിക്കവരും ചെറുപ്പക്കാരാണ്. സമൂഹത്തില്‍ വലിയ തോതില്‍ അംഗീകാരം നേടി ഓരോ നാടിന്റെയും പ്രതീക്ഷയായി മാറിയവരാണ് കൊല്ലപ്പെടുന്ന ചെറുപ്പക്കാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ധനരും നിസ്സഹായരുമായ ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറിയവരാണ്. അരിയില്‍ ഷുക്കൂറും എടന്നൂരിലെ ഷുഹൈബും മുതല്‍ ഇപ്പോള്‍ പാര്‍ട്ടി കൊന്നൊടുക്കിയ കൃപേഷും ശരത് ലാലും വരെ അവര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടിന്റെ ഓമനകളായിരുന്നു. സിപിഎമ്മിന്റെ കപട രാഷ്ട്രീയത്തെ തുറന്നു കാണിക്കുകയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയായി മാറുകയും ചെയ്തവരെയാണ് അക്രമ രാഷ്ട്രീയത്തിലൂടെ പാര്‍ട്ടി ഉന്മൂലനം ചെയ്യുന്നത്. സ്വന്തം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിച്ച കൃപേഷ് പൊതുപ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാണ്.
നികൃഷ്ടമായ കൊലപാതകത്തിലൂടെ രണ്ട് കുടുംബങ്ങളുടെ അത്താണിയാണ് സിപിഎം ഇല്ലാതാക്കിയത്. വീട് എന്ന കൃപേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും ഈ കുടുംബങ്ങളെ സഹായിക്കാനും മനുഷ്യസ്നേഹികള്‍ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കുടുംബങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയോടൊപ്പം ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ ലഭിച്ച സ്വീകരണം ആശാവഹമാണ്. അതില്‍ അക്രമ രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത ജനരോഷം കൂടി പ്രതിഫലിക്കുന്നുണ്ട്.
Film
ദുല്‍ഖര്‍ ചിത്രം കാന്ത ഒടിടിയിലേക്ക്; നാളെ മുതല്‍ സ്ട്രീമിങ്
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖര്‍ സല്മാന് ചിത്രം ‘കാന്താ’ ഒടിടിയിലേക്ക്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് സിനിമ നാളെ മുതല്‍ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് കാന്തായിലെ ടികെ മഹാദേഹവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
നവംബര്‍ 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.’ദ ഹണ്ട് ഫോര്‍ വീരപ്പന്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത.
1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന് എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍ പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
കാന്താ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് വേഫെറര്‍ ഫിലിംസ് തന്നെയാണ്.
news
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സ്ത്രീകളെ ഭയപ്പെടുത്താനും മൗനത്തിലാക്കാനും’ -ചിന്മയി
തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ
തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ കര്‍ശനമായ പ്രതികരണവുമായി മുന്നോട്ട് വന്നു. മോര്‍ഫ് ചെയ്ത ചിത്രം സ്വയം പങ്കുവെച്ചാണ് ചിന്മയി വിഷയത്തില്‍ പ്രതികരിച്ചത്. തന്റെ കുട്ടികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ചിന്മയി പങ്കുവെച്ച് വീഡിയോയില്‍ പറയുന്നു.
‘കുറച്ച് ആഴ്ചകളായി എനിക്ക് നേരിടുന്ന കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതാണ്. എല്ലാ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഇത് കേള്‍ക്കണം,’ എന്നും വീഡിയോയുടെ തുടക്കത്തില്‍ ചിന്മയി പറഞ്ഞു. ഭര്‍ത്താവ് നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ അതിക്രമം പിന്നീട് തന്റെ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ എത്തിയതായും അവര്‍ വ്യക്തമാക്കി.
പരണ് റെഡ്ഡി, ലോഹിത് റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടെ ചിലര്‍ക്കെതിരെ പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ടെന്നും, ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകരുത്, ഉണ്ടായാല്‍ മരിച്ചുപോകണം’ എന്ന തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്തും ആഘോഷിച്ചും ചില പുരുഷന്മാര് ഉള്ളതിനെ അവര്‍ കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുള്ള ഏറ്റവും വിഷമുള്ള പെരുമാറ്റങ്ങളില്‍ ഒന്നാണ് ‘ഫാന്‍ വാറുകള്‍’ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതായി ചിന്മയി പറഞ്ഞു. തന്റെ നഗ്നചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കാന്‍ ശ്രമിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ ഉടന്‍ പൊലീസ് അധികൃതരെ ടാഗ് ചെയ്തിരുന്നു.
‘സ്ത്രീകളെ ഭയപ്പെടുത്തുകയും അവരെ മൗനത്തിലാക്കുകയും ചെയ്യാനാണ് ഇത്തരം പ്രവൃത്തികളുടെ ലക്ഷ്യമെന്നും,. ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരാണ്. ഇവര്‍ക്കൊന്നും സാധാരണ ബന്ധങ്ങള്‍ ഉണ്ടാകില്ല. അവരുടെ നിരാശയാണ് ഇവരെ ഇങ്ങനെയാക്കുന്നത്,’ എന്നും ചിന്മയി പറഞ്ഞു. കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നത് വരെ സമൂഹം വീണുകിടക്കുകയാണ് എന്നും അവര്‍ മുന്നറിയിപ്പ് നല്കി.
‘ഇത്തരം വീഡിയോകള്‍ കാണുകയും വാങ്ങുകയും ചെയ്യുന്നവര്‍ നമ്മുടെ വീടുകളിലും ഉണ്ടായിരിക്കാം. കണ്ണ് തുറന്ന് നോക്കണം. കുട്ടികളെ സംരക്ഷിക്കണം,’ എന്നായിരുന്നു സന്ദേശം. സ്ത്രീധനം, വിദേശജോലി തുടങ്ങിയവ ചൂണ്ടിക്കാട്ടി ഏതെങ്കിലും വ്യക്തിയുടെ സ്വഭാവം പരിശോധിക്കാതെ പെണ്മക്കളെ വിവാഹം കഴിപ്പിക്കരുതെന്നും അങ്ങനെയുള്ളവരെ വിശ്വസിക്കരുതെന്നും ചിന്മയി വ്യക്തമാക്കി. ചിത്രത്തിന് കീഴെ പ്രതികരിച്ച ചിലരുടെ ഫോട്ടോകളും അവര്‍ പുറത്തുവിട്ടു. ‘ഇവരില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നു. എന്നാല്‍ മനോനില അത്യന്തം അധഃപതിച്ചവരാണ്. ഇവര്‍ക്ക് ഒരിക്കലും നമ്മുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കരുത്,’ എന്ന് ചിന്മയി കൂട്ടിച്ചേര്‍ത്തു.
Film
‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതല്‍ ഒടിടിയില്‍; മനോരമ മാക്സില്‍ സ്ട്രീമിംഗ്
ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥയില്‍ ഒരു പഴയ കിടക്ക സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതല്‍ ഒടിടിയില്‍ എത്തുന്നു. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഡിസംബര്‍ 12 മുതല്‍ മനോരമ മാക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. കുടുംബ ജീവിതത്തിന്റെ യഥാര്‍ത്ഥതകളും രസകരമായ സംഭവവികാസങ്ങളും ചേര്‍ത്ത് ജീവിതചൂടോടെ കഥപറയുന്ന സിനിമക്ക് പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥയില്‍ ഒരു പഴയ കിടക്ക സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഷംല ഹംസയാണ് ഫാത്തിമയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, ബബിത ബഷീര്‍, പ്രസീത, രാജി ആര്. ഉന്‍സി, ഫാസില്‍ മുഹമ്മദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തീയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല് തന്നെ ചിത്രം നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ വന്‍ അംഗീകാരം നേടിയിരുന്നു. IFFK FIPRESCI പുരസ്കാരം മുതല്‍ NETPAC, ഓഡിയന്‍സ് പോള്‍, FFSI കെ.ആര്. മോഹനന് അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും ചിത്രം സ്വന്തമാക്കി.
മെല്‍ബണ്‍, ഇന്തോ-ജര്‍മ്മന്‍, ബിഷ്കെക് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ വേദികളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥപറച്ചിലും മനോഹരമായ വികാര നിമിഷങ്ങളും ചേര്‍ന്ന ‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക് എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് കുടുംബസമേതം ആസ്വദിക്കാനുള്ള അവസരമൊരുങ്ങുകയാണ്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
