Connect with us

More

മനോഹര്‍ പരീക്കറിന്റെ സംസ്‌ക്കാരം വൈകീട്ട് നടക്കും; അനുശോചനവുമായി രാഹുലും പ്രിയങ്കയും

Published

on

പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം പനാജിയില്‍ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. അതേസമയം, പരീക്കര്‍ക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

പരീക്കറുടെ വിയോഗത്തില്‍ താന്‍ അതീവദു:ഖിതനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറത്ത് ബഹുമാനിക്കുന്ന നേതാവാണ് പരീക്കറെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഒരിക്കല്‍ മാത്രമേ പരീക്കറെ നേരിട്ട് കണ്ടിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രിയങ്കഗാന്ധിയും അറിയിച്ചു. പരീക്കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാംനാഥ് ഗോവിന്ദും ട്വീറ്റ് ചെയ്തു.

പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് മരണം സംഭവിച്ചത്. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട് (200005, 201214, 20172019) മനോഹര്‍ പരീക്കര്‍.
2014 മുതല്‍ മൂന്ന് വര്‍ഷം മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു.

പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ് ഗോവയില്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട ചര്‍ച്ചകളും ബി.ജെ.പിയും നടത്തിയിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ന്യൂനമര്‍ദ്ദം: വരുംദിവസങ്ങളില്‍ ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. രാവിലെ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

ആദ്യ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് പൊതുവെ മഴ കൂടാന്‍ കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറന്‍ പാസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ സജീവമാണ്. ഇതും വരുംദിവസങ്ങളില്‍ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

More

‘പലസ്തീന്‍ എന്ന രാഷ്ട്രം ഇനിയുണ്ടാകില്ല; യുഎസില്‍ നിന്ന് തിരിച്ചെത്തിയാല്‍ മറുപടി’: നെതന്യാഹു

ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്

Published

on

ടെല്‍ അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഇതിന് മറുപടി നല്‍കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്. ഇത് നേതാക്കള്‍ക്കുള്ള തന്റെ കൃത്യമായ സന്ദേശമെന്ന് പറഞ്ഞുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള നീക്കം നടക്കില്ലെന്ന് നെതന്യാഹു തുറന്നടിച്ചത്. ഇത് തീവ്രവാദത്തിന് നിങ്ങള്‍ നല്‍കുന്ന വലിയ സമ്മാനമാണ്. നിങ്ങള്‍ക്ക് മറ്റൊരു സന്ദേശം കൂടി താന്‍ നല്‍കുകയാണ്. അത് നടക്കാന്‍ പോകുന്നില്ല (പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം). ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ല. തീവ്രവാദ രാഷ്ട്രങ്ങള്‍ക്ക് താന്‍ കടിഞ്ഞാണിട്ടു. അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് തങ്ങള്‍ ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങള്‍ ഇരട്ടിയാക്കി. ഇത് തങ്ങള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യുകെയും കാനഡയും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം
പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. ഗാസയില്‍ തടവിലുള്ള ബന്ധികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി സ്റ്റാര്‍മര്‍ പറഞ്ഞു. പലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണമെന്നും പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം ഹമാസിനുള്ള പ്രതിഫലമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കെയര്‍ സ്റ്റാര്‍മര്‍ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫ്രാന്‍സും ബെല്‍ജിയവും പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടിലാണ്. ഇവരും ഉടന്‍ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.

 

Continue Reading

kerala

ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും മുന്നോട്ട് പോകും; സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കൽപറ്റ: മുസ്‌ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും പ്രവർത്തിയുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിൻ്റെ ഭവന പദ്ധതിക്കെതിരായ മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമപരമായാണ് മുന്നോട്ട് പോകുന്നത്. സർക്കാരിന്റെയും മന്ത്രിമാരുടെയും പിന്തുണയുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിക്കെതിരെ വീണ്ടും മേപ്പാടി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടത്തുന്നുവെന്ന് കാണിച്ചാണ് നോട്ടീസ്. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപേ കെട്ടിട നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.

പത്തു വീടിന് നിർമ്മാണ അനുമതി കിട്ടിയിരുന്നുവെന്നും സാങ്കേതിക പ്രശ്നം മാത്രമാണെന്നും അപേക്ഷ നൽകിയിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് നോട്ടീസിന് മറുപടി നൽകി. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം തുടരുകയാണ്. അഞ്ചു വീടുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ഇന്ന് സ്ഥലം സന്ദർശിക്കും.
Continue Reading

Trending