Culture
ഐഎസ്എല്‍ കിരീടം ബെംഗളൂരുവിന്; സഹല്‍ മികച്ച യുവതാരം

മുംബൈ: ആവേശം അതിരുവിട്ട ഐഎസ്എല്‍ അഞ്ചാം സീസണല്‍ ഫൈനലില്‍ വീറും വാശിയും എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ബെംഗളൂരു എഫ്സിക്ക് കിരീടം. എഫ്സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു 1-0ന് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടമാണ് ബെംഗളൂരു ഇക്കുറി ഉയര്‍ത്തിയത്.
EXQUISITE FROM @RahulBheke
— Indian Super League (@IndSuperLeague) March 17, 2019
Relive his title-winning header for @bengalurufc in the #HeroISLFinal here#LetsFootball #FanBannaPadega #NewChampion #BENGOA pic.twitter.com/YJQaE0okUG
പന്തിനൊപ്പം തമ്മിലടിയും കാര്‍ഡുകളും ഉയര്‍ന്ന മത്സരത്തിലെ ആദ്യ 90 മിനുട്ടില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 110 ലും ഗോളില്ല. ഒടുവില്‍ കളിയുടെ 117-ാം മിനുറ്റില്‍ രാഹുല്‍ ബെക്കെ എന്ന മധ്യനിരക്കാരന്റെ തലയില്‍ നിന്നും ബുള്ളറ്റ് വേഗതയില്‍ പറന്ന പന്തില്‍ ബംഗളൂരുവിന്റെ നീലപ്പട ഉച്ചത്തില്‍ ഉയര്‍ന്നു. ആദ്യം പോസ്റ്റില്‍ തട്ടി പിന്നെ ഗോവന്‍ കാവല്‍ക്കാരന്‍ നിഖിലിനെയും പരാജിതനാക്കി വലയില്‍ വീണ പന്ത് ഗോവയെ തകര്‍ത്തുകളഞ്ഞു.
That's how 'Champions' celebrate
— Indian Super League (@IndSuperLeague) March 17, 2019#HeroISLFinal #LetsFootball #FanBannaPadega #NewChampion #BENGOA pic.twitter.com/xoHJCNdQVA
ഫൈനല്‍ പോരാട്ടത്തിന്റെ മുഴുസമയ ആവേശവമുണ്ടായിരുന്നു 90 മിനുട്ട്് അങ്കത്തിന്. രണ്ട് ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോള്‍ക്കീപ്പര്‍മാരുടെ മികവില്‍ പന്ത് ഗോള്‍ വലയത്തിലെത്തിയില്ല. അധികസമയത്തേക്ക് പോയപ്പോഴും വേഗതയാര്‍ന്ന നീക്കങ്ങള്‍ പലതുണ്ടായി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കര്‍ക്കശമായി നിയന്ത്രിക്കപ്പെട്ടപ്പോള്‍ മിക്കുവായിരുന്നു ബംഗളൂരുവിന്റെ മുന്നണി പോരാളി. മല്‍സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ രാഹുല്‍ ബേക്കെയാണ് കളിയിലെ കേമന്‍. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഗോവയുടെ ഫെറാന്‍ കോറോമിനസാണ്. ടോപ് സ്‌ക്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും അദ്ദേഹത്തിന് തന്നെ. മികച്ച ഗോള്‍ക്കീപ്പറായി ബംഗളൂരുവിന്റെ വല കാത്ത ഗുര്‍പ്രീത് സിംഗ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ മികച്ച യുവതാരമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് തെരഞ്ഞെടുക്കപ്പെട്ടു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില് മരം വീണ് നാലുപേര്ക്ക് പരിക്ക്
-
india3 days ago
ഊട്ടിയില് ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്ദിച്ച് ഹിന്ദുത്വവാദികള്
-
kerala3 days ago
കനത്ത മഴ; റെഡ് അലര്ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്ധിപ്പിക്കാന് ആന്റി-ഡ്രോണ് സംവിധാനം സ്ഥാപിക്കാന് തീരുമാനം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല് കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്