Video Stories
വയനാട്ടില്‍ സി.പി.എമ്മിന് ‘എട്ടി’ന്റെ പണി; നേതൃത്വത്തിനെതിരെ എട്ട് ലോക്കല്‍ കമ്മിറ്റികള്‍
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെ വയനാട്ടിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി. എം പ്രവര്‍ത്തകനുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി. പി.എം ഏരിയാ കമ്മിറ്റി അംഗവും സി. ഐ.ടി.യു മാനന്തവാടി ഏരിയാ സെക്രട്ടറിയും വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തി നില്‍ക്കുന്നത്. വാസുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള എട്ട് ലോക്കല്‍ കമ്മിറ്റികള്‍ രാജി ഭീഷണി മുഴക്കികഴിഞ്ഞു.
വാസുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഏരിയ സെക്രട്ടറി കെ.എം വര്‍ക്കി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തിങ്കാളാഴ്ച കേന്ദ്ര സമിതിയംഗം എളമരം കരീമിന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത മാനന്തവാടി ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്നും വര്‍ക്കി ഉള്‍പ്പെടെ എട്ടുപേര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഏരിയാകമ്മിറ്റിയംഗങ്ങളായ കെ എം അബ്ദുല്‍ ആസിഫ്, നിര്‍മലാ വിജയന്‍, സണ്ണി ജോര്‍ജ്ജ്, വി ജെ ടോമി, ബാബു, ഷജില്‍കുമാര്‍, എം മുരളീധരന്‍ എന്നിവരാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതില്‍ രണ്ട് പേര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാരായിരുന്നു. രാജി ഭീഷണിക്കൊപ്പം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള കര്‍ശനനടപടികളിലേക്കാണ് ലോക്കല്‍ കമ്മിറ്റികള്‍ നീങ്ങുന്നത്. നോട്ടക്ക് വോട്ട് എന്ന പേരില്‍ സോഷ്യല്‍മീഡിയയിലടക്കം സഖാക്കള്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
തൃശ്ശിലേരി, തലപ്പുഴ, പേര്യ, വാളാട്, പയ്യമ്പള്ളി, കണിയാരം, മാനന്തവാടി, കാട്ടിക്കുളം, തിരുനെല്ലി തുടങ്ങിയ ഒമ്പത് ലോക്കല്‍ കമ്മിറ്റികളില്‍ എട്ടും കടുത്ത പ്രതിഷേധത്തിലാണ്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി മാര്‍ച്ച് 24ന് കുടുംബ സംഗമം നടത്താനും തീരുമാനിച്ചിരിക്കുകയാണ്. 2018 ഡിസംബര്‍ ഒന്നിനാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. തൊട്ടടുത്ത ദിവസമാണ് രക്തം കൊണ്ട് ഒപ്പിട്ട അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പുകള്‍ കണ്ടെത്തുന്നത്. ബാങ്ക് പ്രസിഡന്റായിരുന്ന വാസു, ബാങ്ക് സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരെയായിരുന്നു ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൂവര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വാസുവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി-ട്രേഡ് യൂണിയന്‍ പദവികളില്‍നിന്നും സി പി എം മാറ്റി നിര്‍ത്തിയിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ജില്ലാ കമ്മിറ്റിയംഗം ഒ.ആര്‍. കേളു, ഏരിയ കമ്മിറ്റിയംഗങ്ങളായ എം. രജീഷ്, സി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന കമ്മീഷനെയും സി പി എം നിയോഗിച്ചു. അനില്‍കുമാറിന്റെ ആത്മഹത്യക്ക് വാസു ഉത്തരവാദിയല്ലെന്നും എങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
ഈ റിപ്പോര്‍ട്ട് അഞ്ച് തവണ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പുറത്താക്കണമെന്ന ഉറച്ചനിലപാടുമായി ജില്ലാ സെക്രട്ടറിയേറ്റിന് തന്നെ ഏരിയാകമ്മിറ്റി തിരിച്ചയക്കുകയുമായിരുന്നു. ജില്ലാ നേതൃത്വത്തില്‍ വാസുവിനുള്ള സ്വാധീനമാണ് നടപടി നീട്ടുന്നതിന് കാരണമെന്നാണ് മാനന്തവാടിയിലെ നേതാക്കള്‍ കരുതുന്നത്. വാസുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ 44ലും സി പി എമ്മില്‍ കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു. വിഭാഗിയതയെ തുടര്‍ന്ന് പേര്യ ലോക്കല്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോലും ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. 300-ഓളം അംഗങ്ങളുള്ള തവിഞ്ഞാല്‍ ലോക്കല്‍കമ്മിറ്റി നടത്തിയ കുടുംബസംഗമത്തില്‍ എത്തിയത് കേവലം 40 പേര്‍ മാത്രമാണ്.
ആരോപണവിധേയനായ വാസുവിനെ പുറത്താക്കും വരെ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് ലോക്കല്‍ കമ്മിറ്റികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ജില്ലാനേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. സി.പി.എമ്മിലുണ്ടായ പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവും പ്രതിസന്ധിയിലായിക്കഴിഞ്ഞു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

