Connect with us

Video Stories

‘രാജ്യത്തിന് സമാധാനം കൊടുക്കില്ലേ?’

Published

on

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ച ഹര്‍ജിക്കാരനോട് രാജ്യത്തെ അത്യുന്നത നീതിപീഠം ഇന്നലെ ചോദിച്ചൊരു ചോദ്യം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥയുടെ നേര്‍ചിത്രം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ രാജ്യത്തെ ജനതയെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലേ. എപ്പോഴും എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും’ എന്നാണ് ഇന്നലെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തിരിച്ചുചോദിച്ചത്. രാമജന്മഭൂമി മന്ദിര്‍ നിര്‍മാണ്‍ ന്യാസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഹര്‍ജിക്കാരനായ അമര്‍നാഥ് മിശ്ര. ഈ ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് മുമ്പ് അലഹബാദ് ഹൈക്കോടതി വിധിച്ച അഞ്ചുലക്ഷം രൂപയുടെ ചെലവ് നല്‍കേണ്ടതില്ലെന്നും കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരിക്കുന്നു. എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിനുമുമ്പ് അയോധ്യയിലെ തര്‍ക്ക വിധേയമായിട്ടുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പിക്കണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ നേരത്തെയുള്ള ആവശ്യം. അതിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. മൊത്തമുളള 67.7 ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് ബാബരി മസ്ജിദ് നിലനിന്ന ചെറിയ സ്ഥലത്തിനുചുറ്റും കൈക്കലാക്കുകയും പൂജാദി കര്‍മങ്ങളോ ക്ഷേത്രത്തിന്റെ ഇതര ഭാഗങ്ങളോ കെട്ടാനാണ് സംഘ്പരിവാരം ഗൂഢമായി ലക്ഷ്യമിട്ടിരിക്കുന്നത്.

അഞ്ഞൂറാണ്ടുകളോളം പഴക്കമുള്ള മുസ്‌ലിംപള്ളി തകര്‍ത്ത സംഘടനയുമായി ബന്ധപ്പെട്ടവരിലൊരാളാണ് പൂജ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. ഈ വാദം അംഗീകരിച്ചാല്‍ രാജ്യത്തെ നിലവിലുള്ള ശാന്തമായ അന്തരീക്ഷം തകരുമെന്നാണ് ന്യായമായും ഉന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന സംശയം. ഇത് പറയാന്‍ കോടതിയെ നിര്‍ബന്ധിപ്പിച്ചത് നിലവില്‍ അവിടെ രാമക്ഷേത്രം പണിയണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളവരും അവിടെ ക്ഷേത്രം പണിയുമെന്ന് വരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവെച്ചവരുമാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും തീട്ടൂരങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ തകര്‍ക്കാന്‍ ഏതായാലും തങ്ങള്‍ തയ്യാറല്ല എന്ന അതിദീര്‍ഘമായ വീക്ഷണമാണ് സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിന് അവരെ എത്ര പ്രശംസിച്ചാലും അധികമാകുമെന്ന്‌തോന്നുന്നില്ല.

അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിനുചുറ്റും സര്‍ക്കാര്‍ ഏറ്റെടുത്തതല്ലാത്ത ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത് നിലവിലെ കേന്ദ്ര സര്‍ക്കാരാണ്. അവര്‍ ഈ വര്‍ഷം ആദ്യം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തര്‍ക്കമില്ലാത്ത ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മേല്‍ ആവശ്യം ഉന്നയിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ മനസ്സിലെ യഥാര്‍ത്ഥ ഉദ്ദേശ്യമാണ് ഹര്‍ജിക്കാരനിലൂടെ വ്യക്തമായിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീംകോടതി അനുരഞ്ജനത്തിന് നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്ന പശ്ചാത്തലമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് ഏവര്‍ക്കുമറിയാം. അതനുസരിച്ച് മൂന്ന് പ്രമുഖ വ്യക്തികള്‍ കോടതിയുടെ അനുമതിയോടെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. ഇക്കാര്യം രഹസ്യമാക്കിവെക്കണമെന്ന കോടതിയുടെ നിര്‍ദേശം തന്നെ രാജ്യത്ത് ഇതിന്റെ പേരില്‍ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അതിടയാക്കരുതെന്ന് കരുതിയാകും. എന്നാല്‍ ഇതേ അവസരത്തില്‍ തര്‍ക്കത്തിലില്ലാത്ത ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് ഒരു ആവശ്യവുമായി കോടതിയെ സമീപിച്ച വ്യക്തിയുടെ ഉദ്ദേശ്യത്തെ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. തികച്ചും വിശ്വാസപരമായാണ് പൂജ ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ നിലവിലെ അന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പുസമയത്ത് വിശേഷിച്ചും സംഘര്‍ഷം തീര്‍ത്ത് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഹര്‍ജിക്കാരനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന വ്യക്തമാണ്. സത്യത്തില്‍ സംഘ്പരിവാരം തന്നെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ന്യായമായും പറയേണ്ടിവരും. പ്രത്യേകിച്ചും മതം പറഞ്ഞ് വോട്ടുതട്ടാന്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതാക്കളുടെ പശ്ചാത്തലത്തില്‍.

1992 ഡിസംബര്‍ ആറിലെ അത്യന്തം ഹീനമായ ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം ചാര്‍ത്തിയിട്ടും ഇതുവരെയും അതിന്റെ പുനര്‍നടപടികള്‍ ഇപ്പോഴും മുടന്തിനീക്കുകയാണ് സി.ബി.ഐ. രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രത്യേക താല്‍പര്യാര്‍ത്ഥമാണ് ഇതെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ അയോധ്യാതര്‍ക്കത്തെ പരമാവധി രാഷ്ട്രീയമായി ഉയര്‍ത്തിനിര്‍ത്തുകയാണ് ബി.ജെ.പി ഈ ഘട്ടത്തില്‍ ഉന്നംവെക്കുന്നതെന്ന ്‌വ്യക്തം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പിക്ക് രാജ്യത്തെ അതിശക്തമായ മതേതരത്വ-ജനാധിപത്യ സംവിധാനം കാരണം അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നത് വ്യക്തമാണ്. അപ്പോഴാണ് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ രാമക്ഷേത്രനിര്‍മാണം എടുത്തിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് മതം ദുരുപയോഗിക്കരുതെന്ന് വ്യക്തമായി സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദേശിച്ചിട്ടും ക്ഷേത്ര വിഷയം ഒരുളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബി.ജെ.പി നേതാക്കള്‍. അപ്പോള്‍ അവരുടെ ലക്ഷ്യം രാജ്യമോ മതമോ അധികാരമോ എന്നതാണ് വിഷയം. ഇന്നലെ സുപ്രീംകോടതി പച്ചക്കല്ലെങ്കിലും ബി.ജെ.പി നേതാക്കളോട് പരോക്ഷമായെങ്കിലും ആരാഞ്ഞത് ഇതേ ചോദ്യമാണെന്ന് അന്നം ഭക്ഷിക്കുന്ന എല്ലാവര്‍ക്കും സാമാന്യമായി അറിയാനാകും.

മതത്തെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുകയും അതുവഴി ഈഘട്ടത്തില്‍ അധികാരത്തില്‍ തുടരാന്‍ കഴിയുകയുമാണ് മോദിയും അമിത്ഷായും ആര്‍.എസ്.എസ്സും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് വാദിച്ചവരാണ് സംഘ്പരിവാരം എന്നതിനാല്‍ ഇപ്പോഴത്തെ ലക്ഷ്യവും തികഞ്ഞ ഹിന്ദുത്വ അജണ്ടയില്‍ ഉള്‍പ്പെട്ടതാണെന്ന് പറയാതിരിക്കാനാകില്ല. റിട്ട. സുപ്രീംകോടതി ജഡ്ജി ഖലീഫുല്ല തലവനായി ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരെയാണ് മാര്‍ച്ച് എട്ടിന് സുപ്രീംകോടതി അനുരഞ്ജനത്തിന് ഏല്‍പിച്ചിരിക്കുന്നത്. അവരെ അവരുടെ സൗകര്യത്തിന് ആ കടമ നിര്‍വഹിക്കുന്നതിനുപകരം വിഷയം കുത്തിപ്പൊക്കി വീണ്ടും എരിതീയില്‍ എണ്ണയൊഴിക്കാനാണ് ചിലര്‍ പരിശ്രമിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെ തികഞ്ഞ ധാര്‍ഷ്ട്യവും രാജ്യദ്രോഹവുമല്ലാതെന്ത് വിശേഷിപ്പിക്കാനാണ്?

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending