Video Stories
പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ടിനെ കുറിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍
ഇന്നലെ പുറത്ത് വന്ന കണ്ണൂരിലെ കള്ളവോട്ടിനെക്കുറിച്ചും അനുബന്ധ ചര്‍ച്ചകളെക്കുറിച്ചുമൊക്കെ കാണുമ്പോള്‍ കേരളത്തിലെ ഇതര ജില്ലക്കാര്‍ക്ക് വലിയ സംഭവമായി തോന്നിയുട്ടുണ്ടാവാം. പക്ഷെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളെ സംബന്ധിച്ചെടുത്തോളം അത് വാര്‍ത്തയേ അല്ല. നിങ്ങള്‍ എതിര്‍ പാര്‍ട്ടിക്കാരനാണെങ്കില്‍ ഏത് സമയത്തും ആക്രമിക്കപ്പെടാന്‍ വിധിക്കപ്പെവരാണ് നിങ്ങള്‍. ഭരണകൂടമോ ക്രമസമാധാന സംവിധാനങ്ങളോ ഒരിക്കലും നിങ്ങളുടെ രക്ഷക്കെത്തില്ല. കാരണം ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി കോടതിയാണ്. ഫാസിസത്തിനെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ രൂപം എങ്ങനെയാണെന്ന് ബക്കളം പുന്നക്കുളങ്ങരയിലും പറശ്ശിനിക്കടവ് കോള്‍മൊട്ടയിലും നിസ്കാരപള്ളി നിര്‍മ്മിക്കാന്‍ ശ്രമിച്ച മുസ്ലിം സഖാക്കള്‍ തന്നെ വിശദീകരിക്കുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. ഉത്തരേന്ത്യയിലെ സംഘികളെ കുറിച്ച് പറയുന്നത് പോലെ തന്നെ പാര്‍ട്ടി ഗ്രമങ്ങളില്‍ നിങ്ങള്‍ രണ്ടാംകിട പൗരന്‍മാര്‍ മാത്രമാണ്. നിങ്ങളുടെ മതസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്ന് വേണ്ട ഭരണഘടന പ്രധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 ലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും പാര്‍ട്ടി മേലാളന്മാരുടെ ഇംഗിതത്തിന് അനുസരിച്ചായിരിക്കും ഉണ്ടാവുക.
ജീവിക്കാന്‍ തന്നെ സ്വാതന്ത്ര്യമില്ലാത്തിടത്ത് വോട്ടവകാശത്തിന് എന്ത് പ്രസക്തി? മുസ്ലിം ലീഗ് പ്രവര്‍ത്തകനായതിനാല്‍ തന്നെ നേരം വൈകി ചെന്നാല്‍ തന്റ വോട്ട് സഖാക്കള്‍ ചെയ്താലോ എന്ന ഭയത്താല്‍ രാവിലെ 7.30ന് പോയ ആള്‍ വോട്ട് ചെയ്യാനാവാതെ നിസ്സഹയനായി തിരിച്ച് പോരുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് ട്രോളുകളിലൊക്കെ പറയുന്നത് പോലെ മരിച്ചവരും വിദേശത്തുള്ളവരും മാത്രമല്ല നന്ദനം സിനിമയിലുള്ളത് പോലെ കുമ്പിടിമാരും വന്ന് വോട്ട് ചെയ്യാറുണ്ട് കണ്ണൂരില്‍. ഫാസിസത്തിനോടുള്ള അതിശക്തമായ വികാരമോ എതിര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള വാശിയോ ഒന്നുമല്ല സഖാക്കളെ കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മറിച്ച്, കാലങ്ങളായി പാര്‍ട്ടി ചെയ്തുപോരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്‍ഗാമികളും ഏറ്റെടുത്ത് ചെയ്തു പോരുന്നു എന്ന് മാത്രം. പിന്നെ നാട്ടുവര്‍ത്തമാനം പറയുമ്പോള്‍ വോട്ടിന്റെ എണ്ണം കൊണ്ട് മേനി പറയാനും. പാര്‍ട്ടി ഗ്രമാങ്ങളില്‍ താമസിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഇതൊക്കെ സര്‍വ്വസാധാരമായതിനാല്‍ തന്നെ വല്യ നിങ്ങള്‍ ചെയ്യുന്ന ചര്‍ച്ചകളൊന്നും ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഇതൊന്നും ഒരു പുതുമയല്ല.
ചാനല്‍ ചര്‍ച്ചകളില്‍ വന്ന് പച്ചയായി ന്യായീകരിക്കുന്ന വി പി പി മുസ്തഫമാരോട് പറയാനുള്ള നിങ്ങളുടെ കൂടെ ഇരിക്കുന്ന ടി.സിദ്ധീഖോ സി.ആര്‍ നിലകണ്ഠനോ കേള്‍ക്കുന്ന മലയാളികളോ ഒന്നും നിങ്ങളെ വിശ്വസിക്കുന്നില്ല. നിങ്ങളെയൊക്കെ വിശ്വസിച്ച് കള്ളവോട്ട് ചെയ്യാനും തല്ലാനും കൊല്ലാനുമൊക്കെ പോവുന്ന ഒരുപാട് സഖാക്കളുണ്ട് അവരുടെ വിശ്വസാം തകര്‍ക്കരുത്. കാരണം പിന്നെ പാര്‍ട്ടിയില്‍ അണികള്‍ ഉണ്ടാവില്ല നേതാക്കന്മാര്‍ മാത്രമേ ഉണ്ടാവൂ.
ഈ പറഞ്ഞതൊക്കെയും ചെറിയൊരു തുടക്കം മാത്രം. എനിക്കറിയാവുന്ന പാര്‍ട്ടി ഗ്രാമങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യണമെന്നുണ്ട്. ഇന്‍ഷാ അല്ലാഹ്
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

