More
രണ്ടാമൂഴം തുടങ്ങി; മോദിക്കൊപ്പം അമിത്ഷാ, സുഷമാ സ്വരാജില്ല
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മോദിക്കൊപ്പം ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഉള്‍പ്പെടെ 57 പേരാണ് മന്ത്രിസഭാംഗങ്ങളായി ചുമതലയേറ്റത്.
ആറായിരത്തിലധികം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്ര തലവന്മാരും എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിനെത്തി. മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്, യു.പി. എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് തുടങ്ങി നേതാക്കളുടെ വലിയ നിര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബി.ജെ.പിയുടെ നുണപ്രചാരണത്തില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് ജഗന് മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകീട്ട് 3.30ന് ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ തന്റെ പ്രത്യേക വിമാനത്തിന് ലാന്റിങ് അനുമതി നിഷേധിച്ചതിനാല്‍ അവസാന നിമിഷം ഡല്‍ഹി യാത്ര റദ്ദാക്കുകയായിരുന്നു. ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്മോഹന് റെഡ്ഡി ഇന്നലെ കാലത്താണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് എന്‍.ഡി.എയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ ജെ. ഡി.യു മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചത് അവസാന നിമിഷം ചടങ്ങിന് കല്ലുകടിയായി. സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു മണിക്കൂര്‍ മുമ്പാണ് ജെ.ഡി.യു പിന്മാറ്റം പ്രഖ്യാപിച്ചത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രണ്ടാമൂഴത്തില്‍ ഇടം ലഭിക്കാതിരുന്നതും ശ്രദ്ധേയമായി. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് നേരത്തെതന്നെ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും പുറമെ വ്യോമയാനാ മന്ത്രിയായിരുന്ന സുരേഷ് പ്രഭു, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മനേകാ ഗാന്ധി എന്നിവരേയും രണ്ടാമൂഴത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ മനേകാ ഗാന്ധിയെ പ്രോടേം സ്പീക്കറാക്കിയേക്കുമെന്ന് സൂചനയുണ്ട്.

വൈകീട്ട് ഏഴു മണിക്കാണ് നരേന്ദ്രമമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാജ്നാഥ് സിങ് ആണ് തൊട്ടു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സത്യപ്രതിജ്ഞ. നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന് എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഘടകകക്ഷികളില്‍നിന്ന് എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എസ്.എ.ഡി അംഗവും ഘടകകക്ഷികളുടെ ഏക വനിതാ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിനായിരുന്നു അടുത്ത ഊഴം. കേരളത്തില്‍നിന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും കേന്ദ്രമന്ത്രിഭയില്‍ ഇടംപിടിച്ചു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകള്‍ക്ക് ദേശീയ ഗാനത്തോടെയാണ് കൊടിയിറങ്ങിയത്.
25 പേര്‍ക്കാണ് രണ്ടാം മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിയുള്ളത്. ഒമ്പതുപേര്‍ സ്വതന്ത്ര ചുമതയലുള്ള സഹമന്ത്രിമാരും മറ്റുള്ളവര്‍ സഹമന്ത്രിമാരുമായിരിക്കും. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതെല്ലാമെന്ന് പിന്നീടേ വ്യക്തമാകൂ. രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ചടങ്ങിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ നേതാക്കളും എം.പിമാരും മഹാത്മാഗാന്ധിയുടെ സ്മൃതികൂടീരമായ രാജ്ഘട്ടിലും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സ്മൃതികൂടീരത്തിലും പുതുതായി പണികഴിപ്പിച്ച ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports19 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

