Video Stories
കിരീടം ഉയര്‍ത്താന്‍ കൊമ്പന്മാര്‍
ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ ഫൈനലിന് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സീസണില്‍ ആവര്‍ത്തിച്ചത് 2014ലെ സീസണിന് സമാനമായ പ്രകടനം, പ്രഥമ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമായിരുന്നു വലിയ താരനിരയൊന്നുമില്ലാതിരുന്ന ടീം കലാശ കളിക്ക് അര്‍ഹത നേടിയത്. ഇത്തവണയും തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോറ്റായിരുന്നു ടീമിന്റെ തുടക്കം. അവസാന മത്സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരളം ഹോം ഗ്രൗണ്ടിലെ സ്വപ്ന ഫൈനലിലേക്ക് പ്രവേശനം നേടിയത്. പക്ഷേ ഇനി ആ ചരിത്രം ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ല, 2014ല്‍ മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്തയോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റായിരുന്നു ടീം കിരീടം അടിയറ വച്ചത്. ഞായറാഴ്ച്ച അതേ ടീമാണ് കേരളത്തിന്റെ എതിരാളികള്‍, ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ കേരളത്തെ തോല്‍പിച്ച ഏക ടീമെന്ന ഖ്യാതി കൂടി കൊല്‍ക്കത്ത അണിയുമ്പോള്‍ മധുരപ്രതികാരത്തിന് ഇതിലും വലിയൊരു അവസരം ബ്ലാസ്റ്റേഴ്‌സിന് ഇനി ഉണ്ടായെന്ന് വരില്ല, അതു കൊണ്ടെല്ലാം ജയിച്ചേ മതിയാകൂ കേരളത്തിന്, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ ഒരിക്കല്‍ കൂടി കിരീടം കൈവിടുന്നത് ആലോചിക്കാന്‍ പോലുമാവില്ല ഹ്യൂസിനും സംഘത്തിനും. കലാശ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
എന്തൊരു സാമ്യം !
2014, 2016 സീസണുകളില്‍ ഏറ്റവും മോശം തുടക്കമായിരുന്നു മഞ്ഞപ്പടയുടേത്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് വരെയെത്തി. ഈ സീസണില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും വരെ ആദ്യ സീസണിലേതിന് സമാനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ആദ്യ സീസണില്‍ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി 15 പോയിന്റായിരുന്നു കേരളത്തിന്. മൂന്നാം സീസണിലും പ്രകടനം സമാനം. ഇരുസീസണിലും പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങളിലെ ജയത്തിലൂടെയായിരുന്നു ടീം സെമി യോഗ്യത ഉറപ്പാക്കിയത്. തീര്‍ന്നില്ല, രണ്ടു സീസണിലും ആദ്യ സെമി ജയിച്ചപ്പോള്‍ എവേ പാദ സെമിയില്‍ തോറ്റു, പക്ഷേ ഭാഗ്യം കൂടെ നിന്നപ്പോള്‍ അവസാന രണ്ടില്‍ ഇടം നേടാനായി. അടിച്ച ഗോളുകളേക്കാള്‍ കൂടുതലാണ് രണ്ടു സീസണിലും വഴങ്ങിയ ഗോളുകളുടെ എണ്ണം. ഗോള്‍ വ്യത്യാസത്തിലും സമാനതയുണ്ട്, മൈനസ് ടു. ഒരു ജയം കൂടുതല്‍ നേടി, തോല്‍വിയുടെ എണ്ണം കുറച്ചത് മാത്രമാണ് ഏക വ്യത്യാസം.
കൂടുമാറിയ താരങ്ങള്‍
യാദൃശ്ചികതകള്‍ ഏറെയുണ്ട് കേരളം-കൊല്‍ക്കത്ത ഫൈനലിന്. 2014ലെ ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരെ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ 18ന് നടക്കുന്ന ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഞായറാഴ്ച്ച ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കാന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
GULF1 hour agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
Video Stories13 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

