Connect with us

Culture

സ്ത്രീപീഡനക്കേസ്: ബിനോയ് കൊടിയേരി ചോദ്യം ചെയ്യലിന് കോടതിയില്‍ ഹാജരായി

Published

on

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരി കോടതിയില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഉച്ചക്ക് 12 മണിയോടെ ബിനോയ് ഹാജരാവുകയായിരുന്നു. പീഡന പരാതിയില്‍ ബിനോക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ബീഹാര്‍ സ്വദേശിനിയാണ് ബിനോയ്‌ക്കെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കൊടിയേരി മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതകരിക്കില്ലെന്നും ബിനോയ് പറഞ്ഞിരുന്നു.

Trending