Video Stories
മറവിയാകില്ല, സ്‌നേഹത്തിന്റെ ആ മഹാഗോപുരം

പെരുമ്പടവം ശ്രീധരന്‍
വ്യക്തിപരമായി അത്രയേറെ അടുപ്പമില്ലെങ്കിലും കണ്ടുമുട്ടുമ്പോഴൊക്കെ എന്നോട് എന്തെന്നില്ലാത്ത സ്‌നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള ആളായിരുന്നു ശിഹാബ് തങ്ങള്‍. മനുഷ്യനെക്കുറിച്ച് ഉദാരമായി ചിന്തിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിലുള്ള അവശത അനുഭവിക്കുന്ന വ്യക്തികളുടേയും സമൂഹത്തിന്റേയും പേരില്‍ എന്തെന്നില്ലാത്ത ഒരു ഉത്കണ്ഠയുണ്ടായിരുന്നു തങ്ങള്‍ക്ക്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുമ്പോഴും മറ്റ് പാര്‍ട്ടികളേയും അദ്ദേഹം ബഹുമാനിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്. അതേറെയും ആ വ്യക്തി മഹാത്മ്യത്തെക്കുറിച്ചുള്ള അപദാനങ്ങളായിരുന്നു. ഏതൊരാളെയും ജാതിയോ, മതമോ, രാഷ്ട്രീയമോ പരിഗണിക്കാതെ ശുദ്ധ മനുഷ്യനായി കാണാനുള്ള ഒരു സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ആ വ്യക്തി മാഹാത്മ്യം കൊണ്ടാണ് അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെടുന്ന, ഓര്‍മ്മിക്കപ്പെടുന്ന ഒരു മഹാ വ്യക്തിത്വമായി തീര്‍ന്നത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഇന്ത്യയൊട്ടാകെ ഇളകിമറിയുകയുണ്ടായി. വേണമെങ്കില്‍ ആ അവസ്ഥ ഒരു വര്‍ഗീയ ലഹളയുടെ തലത്തില്‍ ചെന്നെത്താമായിരുന്നു. ബാബരി മസ്ജിദിന്റെ പതനം മുസ്‌ലിംകളെ മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് ബോധമുള്ള സകലരേയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഇന്ത്യന്‍ മനസ്സിന് ബാബരി മസ്ജിദിന്റെ പതനം അസഹനീയമായ ഒരനുഭവമായിരുന്നു. മുസ്‌ലിംകളെ മാത്രമല്ല, ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളുടേയും മനസ്സില്‍ അന്നുണ്ടായ മുറിവിനെക്കുറിച്ച് ചരിത്രം എന്നും ഓര്‍മിക്കും. മറ്റ് മതങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത സമൂഹം കാലത്തിന് മുന്നില്‍ കുറ്റവാളികളായി തീരും. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള ഒരു നിഗൂഢ പദ്ധതിയായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. ഞാന്‍ പറയുന്നത് ഏറ്റവും ആപല്‍ക്കരമായ ഒരു ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചാണ്. ഏത് നിമിഷവും ആളിപ്പടരാവുന്ന ഒരു വര്‍ഗീയ ലഹളയെക്കുറിച്ച് അന്നെല്ലാവരും ഭയപ്പെട്ടിരുന്നു. അത്തരം നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ ഒരു സമൂഹത്തിന്റെ പ്രകോപിതമായ അവസ്ഥയെ ശാന്തമാക്കിയത് ശിഹാബ് തങ്ങളുടെ മനസ്സാന്നിധ്യമാണ്.
ഇത്തരം പ്രകോപനങ്ങളെ സമചിത്തതയോടെ നേരിടാന്‍ നമുക്ക് കഴിയണമെന്ന് തങ്ങള്‍ ആഗ്രഹിക്കുകയും ഇന്ത്യന്‍ സമൂഹത്തോട് അത് വിളിച്ചുപറയുകയും ചെയ്തു. അത്തരം ഒരു സന്ദര്‍ഭത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ ഉറപ്പായിരുന്നു. ഒരുപക്ഷേ അന്നാണ് ഇന്ത്യ ആ വലിയ മനുഷ്യനെ തിരിച്ചറിഞ്ഞത്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് അന്യോന്യം സ്‌നേഹവും വാത്സല്യവും പുലര്‍ത്താന്‍ അദ്ദേഹം എല്ലാ ഇന്ത്യക്കാരോടുമായി പറഞ്ഞു. ഇന്ത്യന്‍ ജനത ആ വാക്ക് അനുസരിക്കുകയും ചെയ്തു. തീപിടിച്ചേക്കാവുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെ അത്തരമൊരു പ്രതിസന്ധിയില്‍നിന്ന് മോചിപ്പിച്ചെടുത്തത് തങ്ങളുടെ മഹാമനസ്സിന്റെ മഹത്വംകൊണ്ടാണ്. ബഹുസ്വരതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ സ്വപ്‌നങ്ങളെ അദ്ദേഹം പൊന്നുപോലെ കാത്തുസൂക്ഷിച്ചു.
മതത്തിന്റേയും ജാതിയുടേയും പേരില്‍ ആളുകളെ വൈകാരികമായി സംഘടിപ്പിക്കാനും അക്രമോത്സുകരാക്കാനും ആര്‍ക്കും സാധിക്കും. എന്നാല്‍ മുറിവേറ്റ ഒരു ജനതയുടെ ആത്മരോഷത്തെ ആര്‍ദ്രമായ കാരുണ്യം കൊണ്ടേ ആശ്വസിപ്പിക്കാനാകൂ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ശിഹാബ് തങ്ങള്‍ ശാന്തിദൂതനെ പോലെ ഹൃദയാര്‍ദ്രമായ സ്‌നേഹം കൊണ്ടാണ് സമുദായത്തെ ശാന്തമാക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ മാത്രമല്ല, ചരിത്രത്തിലെ നിരവധി നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഉണ്ടായി. രാജ്യത്തിന്റെ മതമൈത്രിയുടെ പ്രകാശഗോപുരമായി തന്റെ ജീവിത കാലമത്രയും അറിയപ്പെടാനും ശാന്തിയുടെ പ്രഭ ചൊരിഞ്ഞ്‌നില്‍ക്കാനും ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ഏതോ സാമൂഹ്യവിരുദ്ധര്‍ തീയിട്ട സംഭവം കേരളത്തിന്റെ പൊതുജീവിതത്തില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ പടര്‍ത്തിയ ഒന്നായിരുന്നു. അന്ന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന തങ്ങള്‍, തന്റെ ആരോഗ്യ സ്ഥിതിയെല്ലാം അവഗണിച്ച് അങ്ങാടിപ്പുറത്തെ ക്ഷേത്രാങ്കണത്തിലെത്തിയ ചരിത്ര നിമിഷം എത്ര വലിയ അസ്വസ്ഥകളെയാണ് തട്ടിമാറ്റിയത്. കത്തിയാളുമായിരുന്ന വര്‍ഗീയ കലാപത്തെ തന്റെ മാസ്മരികമായ സാന്നിധ്യംകൊണ്ട് മറികടക്കാന്‍ ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷങ്ങള്‍ തലപൊക്കിയപ്പോഴൊക്കെ, പ്രത്യേകിച്ച് നാദാപുരത്ത് അക്രമ പരമ്പരകളും കൊലപാതകങ്ങളുമുണ്ടായപ്പോള്‍ ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. പരസ്പര ബഹുമാനത്തില്‍ അടിയുറച്ചതായിരുന്നു തങ്ങളുടെ ഇടപെടല്‍. ശിഹാബ് തങ്ങളെ കണ്ട സന്ദര്‍ഭങ്ങളിലൊക്കെ വശ്യമായ ഒരടുപ്പം എനിക്കുണ്ടായി. ഓരോ കണ്ടുമുട്ടലുകളും സ്‌നേഹാനുഭവം മാത്രം പകര്‍ന്നുതന്നു. തങ്ങള്‍ക്ക് ചുറ്റും പ്രസരിച്ചിരുന്നത് മാസ്മരികമായ ഒരു സ്‌നേഹ ചൈതന്യമായിരുന്നു. പണമോ, പ്രശസ്തിയോ, അധികാരമോ, പദവിയോ, പുരസ്‌കാരങ്ങളോ ഒന്നും അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ എല്ലാം തങ്ങളെ തേടിയെത്തി. ഒന്നും ആഗ്രഹിക്കാത്തതുകൊണ്ടാകണം അദ്ദേഹത്തിന് എല്ലാം ലഭിച്ചത്.
ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഒരുപാട് പേര്‍ എന്നോട് പങ്ക്‌വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാഹാത്മ്യം എല്ലാവരുടേയും വാക്കുകളില്‍ ജ്വലിച്ചുനിന്നിരുന്നു. ശിഹാബ് തങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ അഗതികള്‍ക്ക് നല്‍കുന്ന അനുഭവമാണ് ഒരു സുഹൃത്ത് പങ്ക് വെച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജ്വല്ലറികള്‍ ഉദ്ഘാടനം ചെയ്തത് ശിഹാബ് തങ്ങളായിരിക്കണം. ഉദ്ഘാടനത്തിന് പോകുമ്പോഴൊക്കെ ശിഹാബ് തങ്ങള്‍ക്ക് ലഭിച്ചിരുന്ന സമ്മാനങ്ങള്‍ ഒരിക്കലും അദ്ദേഹം തുറന്നു നോക്കിയിരുന്നില്ല. അഗതികളുടേയും അനാഥരുടേയും വീടുകളിലെത്തി അത് അദ്ദേഹം കൈമാറി. തനിക്ക് ലഭിച്ചതെല്ലാം അവശതയനുഭവിക്കുന്നവര്‍ക്കായി അദ്ദേഹം നല്‍കി. സമ്മാനങ്ങളിലടങ്ങിയ മൂല്യത്തേക്കാള്‍ ശിഹാബ് തങ്ങള്‍ പകര്‍ന്ന കാരുണ്യവും സ്‌നേഹവുമായിരുന്നു ജനസമൂഹത്തെയാകെ സ്വാധീനിച്ചത്. ഇതായിരുന്നില്ലേ മലപ്പുറത്തെ ഒരു ഗ്രാമത്തിലിരുന്ന് കേരളത്തെ കീഴടക്കിയ ശിഹാബ് തങ്ങളുടെ ജാലവിദ്യ?.
കേരള ഭരണത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ പങ്കാളിത്തം വഹിച്ച പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്നു മൂന്നര പതിറ്റാണ്ട് കാലത്തോളം ശിഹാബ് തങ്ങള്‍. എങ്കിലും ഒരു അധികാര സ്ഥാനത്തേക്കും അദ്ദേഹം മത്സരിച്ചില്ല. ഒരു അധികാര കസേരിയിലും അദ്ദേഹം ഇരിക്കാന്‍ ശ്രമിച്ചില്ല. അത്രമേല്‍ നിര്‍മലമായ, നിരുപാധികമായ നിസ്വാര്‍ത്ഥതയായിരുന്നു ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ഏറെ പുതുമുഖമായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്നും കെയ്‌റോ സര്‍വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം നേടി നാട്ടില്‍ തിരിച്ചെത്തി ഏറെനാള്‍ കഴിയുന്നതിന് മുമ്പാണ് യുവാവായിരുന്ന ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. പിന്നീട് മൂന്നര പതിറ്റാണ്ട് കാലം മതേതര ഇന്ത്യയുടെ മഹാ ഗോപുരമായി അദ്ദേഹം വര്‍ത്തിച്ചു. ദേശീയ, സാര്‍വദേശീയ നേതാക്കള്‍ മുതല്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യനോടുവരെ ഒരേ ഹൃദയവായ്‌പോടെ അദ്ദേഹം സംസാരിച്ചു, ഇടപെട്ടു. എല്ലാ വിധ വിഭാഗീയതകള്‍ക്കുമതീതമായിരുന്നു ശിഹാബ് തങ്ങളെന്ന സ്‌നേഹക്കൂട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട വിശ്വപൗരന്‍. ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഒരു ജനതക്കാകെ സ്‌നേഹവും തണലും തന്ന ആ മഹാവൃക്ഷത്തിന്റെ ഓര്‍മ ഇനിയുമൊരുപാട് കാലം സൗഹാര്‍ദ്ദത്തിന്റേയും മതേതരത്വത്തിന്റേയും പാതയില്‍ അതിജീവനത്തിന് കേരള ജനതയെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും -മരപ്പെയ്ത്ത് പോലെ. ആ ചരിത്ര പുരൂഷന് മുന്നില്‍ ആദരപൂര്‍വം തലകുനിക്കുന്നു.
(കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡണ്ടും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമാണ് ലേഖകന്‍)
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍