Connect with us

Culture

എം.എസ്.എഫ് പതാക; അനാവശ്യ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണം

Published

on

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ ക്യാമ്പസ് ഇലക്ഷന്‍ പ്രചരണത്തില്‍ ഉപയോഗിച്ച എം.എസ്.എഫ് പതാകയുമായി ബന്ധപ്പെട്ട് ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ച് അനാവശ്യ പ്രചരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയില്‍ ഉത്തരവാദിത്വപ്പെട്ട സംഘടനകള്‍ വീഴരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചില പ്രത്യേക ഉദ്ദേശത്തോടുകൂടി നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ സമൂഹം തള്ളിക്കളയും. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മിസ്ഹബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൃത്യമായ അളവും വലിപ്പവും മാനദണ്ഡമാക്കിയുള്ള പതാകയല്ല അവിടെ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വലിയ കൊടികള്‍ വീശിയും തോരണങ്ങള്‍ കെട്ടിയുമുള്ള പ്രചരണം നടക്കാറുണ്ട്. മറ്റു സംഘടനകളും ഇത്തരത്തില്‍ വലിയ കൊടികളും മറ്റു തോരണങ്ങളും ഉപയോഗിക്കാറുണ്ട്. പതാകയുടെ ഘടനയില്‍ മാറ്റം വരുത്തിയാണ് മിക്ക സംഘടനകളും പ്രചരണത്തിനുപയോഗിക്കാറുള്ളത്. അളവും കൃത്യതയുമൊക്കയാണ് ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാക്കുന്നതിനാല്‍ മറ്റൊരു രാഷ്ട്രത്തിന്റെ പതാകയോട് ഉപമിച്ചുള്ള ആരോപണം വില കുറഞ്ഞതാണ്.

പ്രവര്‍ത്തകര്‍ ഉപയോഗിച്ച പതാകയില്‍ മുകളില്‍ പച്ചയും താഴെ വെള്ളയുമുള്ള എം.എസ്.എഫ് പതാകയുടെ പ്രതീകാത്മക കൊടിയാണ് വടിയില്‍ കെട്ടി വീശിയത്. അത് ചിത്രങ്ങളില്‍ വ്യക്തവുമാണ്. പിന്നീട് വടി പൊട്ടിയപ്പോള്‍ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. അനാവശ്യ വിവാദമുണ്ടാക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും മിസ്ഹബ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ.പി അബ്ദുസമദ്, ജില്ലാ ഭാരവാഹികളായ അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ് സംബന്ധിച്ചു.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending