Video Stories
അഴിമതി: പഴ്‌സണല്‍ സ്റ്റാഫിന് മൂക്കുകയറുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അഴിമതി നടത്തിയാല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ ഓഫീസുകളില്‍ ഇടനിലക്കാര്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതി വ്യാപകമായതോടെ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മൊബൈല്‍ഫോണ്‍ പോലുള്ള പാരിതോഷികങ്ങളുമായി പലരും സമീപിക്കുമ്പോള്‍ അതും അഴിമതിയുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ഓര്‍മവേണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഒരു മന്ത്രിയുടെ സ്റ്റാഫ് മറ്റു വകുപ്പുകളില്‍ ഇടപെടരുത്. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കണം. എല്ലാം സംശയത്തോടെ തന്നെ കാണണം. എന്നാല്‍ സംശയം രോഗമാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. പുറത്തിറങ്ങുമ്പോള്‍ എവിടേക്ക് പോകുന്നെന്ന് ഓഫീസില്‍ അറിഞ്ഞിരിക്കണം.
ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ പൊതുമാനദണ്ഡം രൂപീകരിക്കും. ഇക്കാര്യത്തില്‍ ഒരുകാരണവശാലും ആരും ഇടപെടരുത്. പെഴ്‌സണല്‍ സ്റ്റാഫിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത് മുന്നണിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശാനുസരണം തന്നെയാണ്. എന്നാല്‍ അവര്‍ ഓഫീസുകളില്‍ നടപ്പിലാക്കേണ്ടത് അവരുടെ പാര്‍ട്ടി തീരുമാനങ്ങളല്ല, സര്‍ക്കാര്‍ നിലപാടുകളാണ്. പാര്‍ട്ടിക്കാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടി ഓഫീസുകളുണ്ട്.
രാഷ്ട്രീയ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണം.
രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ളവരുടെ ആവശ്യങ്ങളും ന്യായമെങ്കില്‍ പരിഗണിക്കണം. തീരുമാനങ്ങളില്‍ രാഷ്ട്രീയമോ വ്യക്തിവിരോധമോ പ്രതിഫലിക്കരുത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന് സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ മന്ത്രിമാരുടേയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള പെഴ്‌സണല്‍ സ്റ്റാഫംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല. യോഗം നടന്നെന്നും അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഭരണം ഏഴുമാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തിലാണ് ഭരണതലത്തില്‍ പെരുമാറ്റം രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. ഫയലുകള്‍ക്ക് വേഗം പോരെന്ന പരാതി നിലനില്‍ക്കെ തന്നെ ചില മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒരു മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് പുറത്തുപോകേണ്ടിയും വന്നു. അടുത്തഘട്ടത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് തലപ്പത്ത് ഉടന്‍ തന്നെ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം
-
india3 days ago
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
film3 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്