Video Stories
കോഹ്ലി ഓസീ താരം
സിഡ്നി: വിരാട് കോഹ്ലി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി ഇനിയും നിയമിതനായിട്ടില്ല. ടെസ്റ്റ് ടീമുമായി ജൈത്രയാത്ര തുടരുന്ന കോഹ്ലിയെ ഏകദിനത്തിന്റെ കൂടി ചുമതല ഏല്‍പ്പിക്കണോ എന്ന കാര്യം ബി.സി.സി.ഐ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടു പോലുമില്ല. എന്നാല്‍, കോഹ്്ലിയുടെ ക്യാപ്ടന്‍സി മികവിനെ അംഗീകരിക്കാന്‍ ഓസ്ട്രേലിയക്കാര്‍ക്ക് അതൊന്നും തടസ്സമില്ല. 2016-ലെ മികച്ച ഓസ്ട്രേലിയന്‍ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തപ്പോള്‍ അവര്‍ നായക സ്ഥാനമേല്‍പ്പിച്ചിരിക്കുന്നത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്ടനെയാണ്. പേസ് ബൗളര്‍ ജസ്പ്രിത് ബുംറ മാത്രമാണ് കോഹ്്ലിക്കു പുറമെ ആ ടീമിനുള്ള ഒരേയൊരു ഇന്ത്യക്കാരന്.
2016-ല്‍ എല്ലാ ഫോര്‍മാറ്റിലും ബാറ്റു കൊണ്ട് കോഹ്്ലി പുറത്തെടുത്ത മികവും ടെസ്റ്റിലെ അസൂയാവഹമായ വിജയ റെക്കോര്‍ഡുമാണ് ഡല്‍ഹിക്കാരനെ അംഗീകരിക്കാന്‍ ഓസ്ട്രേലിയയെ നിര്‍ബന്ധിതരാക്കിയത്. നേരത്തെ ഐ.സി.സിയുടെ ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്ടനായും കോഹ്്ലിയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഐ.സി.സി ടെസ്റ്റ് ടീമില്‍ കോഹ്്ലിക്ക് ഇടമില്ലാതിരുന്നത് ആരാധകരുടെ നെറ്റി ചുളിപ്പിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിന് മറുപടി നല്‍കിയത് 2016-ലെ ടെസ്റ്റ് ടീം ഓഫ് ദി ഇയറിന്റെ ക്യാപ്ടന് പദവി കോഹ്്ലിക്ക് നല്‍കിക്കൊണ്ടാണ്. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡിന്റെ വക ഏകദിന ക്യാപ്ടന്‍സിയും വിരാടിനെ തേടിയെത്തുന്നത്.
2016 വിരാട് കോഹ്്ലിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു. വിരാടിന്റെ ബാറ്റിന്റെ ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞതാവട്ടെ ഓസ്ട്രേലിയയും. ജനുവരിയിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1 ന് തോറ്റെങ്കിലും വിരാടിന്റെ സ്കോറിങ് ഇപ്രകാരമായിരുന്നു: 91, 59, 117, 16, 8. ട്വന്റി 20-യിലും താരത്തിന്റെ വിശ്വരൂപം ഓസ്ട്രേലിയ കണ്ടു. മൂന്നു മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ അതില്‍ കോഹ്്ലിയുടെ സംഭാവന 90 നോട്ടൗട്ട്, 50 നോട്ടൗട്ട്, 50 എന്നിങ്ങനെയായിരുന്നു. 2016-ല്‍ കോഹ്്ലി വെറും 10 ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും 50 ഓവര്‍ ഫോര്‍മാറ്റ് നയിക്കാന്‍ ഏറ്റവും ഉചിതന്‍ താനാണെന്ന് അതിലൂടെ തെളിയിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നു.
എട്ട് ഇന്നിങ്സുകളില്‍ അദ്ദേഹം 45-നു മുകളില്‍ സ്കോര്‍ ചെയ്തതായും ഓസ്ട്രേലിയക്കെതിരെ തുടരെ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ടീം: വിരാട് കോഹ്്ലി (ക്യാപ്ടന്), ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ), ക്വിന്റണ്‍ ഡികോക്ക് (ദ.ആഫ്രിക്ക), സ്റ്റീവ് സ്മിത്ത് (ഓസ്.), ബാബര്‍ അസം (പാകിസ്താന്), മിച്ചല്‍ മാര്‍ഷ് (ഓസ്.), ജോസ് ബട്ലര് (ഇംഗ്ലണ്ട്), ജസ്പ്രിത് ബുംറ, ഇംറാന്‍ താഹിര്‍ (ദ.ആഫ്രിക്ക)
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala12 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

