News
64 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖമുദ്രയായ പരസ്യവാചകം ഉപേക്ഷിച്ച് കെഎഫ്സി, കാരണം കോവിഡ്
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന് റ്റാന്‍ ഗില്ലെപ്സി അറിയിച്ചു

ഡബ്ലിന്‍: വര്‍ഷങ്ങളായി കെഎഫ്സിയുടെ മുഖമുദ്രയാണ് ഭക്ഷണം കഴിച്ച് കൊതി തീരാതെ വിരല്നക്കുന്നവരെ കാട്ടിയുള്ള ‘ഫിംഗര്‍ ലിക്കിംഗ് ഗുഡ്’ എന്ന പരസ്യ വാചകം.ഇപ്പോഴിതാ, 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പരസ്യവാചകം ഉപേക്ഷിച്ചിരിക്കുകയാണ് കെ.എഫ്.സി.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന് റ്റാന്‍ ഗില്ലെപ്സി അറിയിച്ചു.
വൈറസിനെ ചെറുക്കാന്‍ കൈകള്‍ നല്ലപോലെ ശുചിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉചിതമായ സമയത്ത് പരസ്യവാചകം തിരികെ കൊണ്ടുവരുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
News
തുര്‍ക്കിയില്‍ ഭൂകമ്പം; ഒരാള്‍ മരിച്ചു, 29 പേര്‍ക്ക് പരിക്ക്
പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്.

പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്. ഒരാള്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിന്റെ ഭാഗമായി ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. ഞായറാഴ്ച രാത്രി 7.53-ഓടെയാണ് സിന്ദിര്ഗിയില് ആദ്യ ഭൂചലനം സംഭവിച്ചത്. ഇതിനുപിന്നാലെ 3.5 മുതല്‍ 4.6 വരെ തീവ്രത രേഖപ്പെടുത്തിയ ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. ഇസ്താംബുള്‍, ടൂറിസം കേന്ദ്രമായ ഇസ്മിര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് സിന്ദിര്ഗിയില് 16 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. നഗരമധ്യത്തിലെ മൂന്നുനില കെട്ടിടം ഉള്‍പ്പെടെ തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് 81 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 പേരെ പരിക്കേറ്റനിലയിലും കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് മന്തി അലി യെര്‍ലിക്കായ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടേറെപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടെടുത്ത് രക്ഷിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.
india
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.

ബിഹാറിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് ഇന്ന് (ഓഗസ്റ്റ് 11, 2025) തടഞ്ഞുവച്ചു.
പാര്‍ലമെന്റിലെ മകര്‍ ദ്വാരില്‍ നിന്ന് നിര്‍വചന സദനിലെ ഇസിഐ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി നയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറുന്നത് കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയം നടത്താന്‍ ഇസിഐ സമയം അനുവദിച്ചു.
പിന്നീട് ഇന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാരുടെ അത്താഴ യോഗത്തിന് ആതിഥേയത്വം വഹിക്കും.
india
വോട്ട് കൊള്ള; പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു
വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പിന്നാലെ എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
പിരിഞ്ഞുപോകാന്‍ പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷ്യല്‍ ഇന്റ്റെന്‍സീവ് റിവിഷനും മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.
നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വഞ്ചിച്ചുവെന്ന ആരോപണത്തിനും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) എതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ച്.
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
ഒളിവില്‍ കഴിയുന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്