Connect with us

india

പ്രധാനമന്ത്രിക്ക് കമന്റുകളെ ഭയം; മന്‍ കീ ബാത്തില്‍ പ്രതികരണങ്ങളെ വിലക്കി പിഎംഒ

വീഡിയോക്ക് ഡിസ്‌ലൈക്കും നെഗറ്റിവ് കമന്റുകളും കൂടിയതോടെയാണ് കമന്റ് ചെയ്യാനുള്ള അവസരം എടുത്തുകളഞ്ഞത്

Published

on

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത് ബാത് യൂട്യൂബ് വീഡിയോയുടെ കമന്റ് ബോക്‌സ് അടച്ചിട്ടു. വീഡിയോക്ക് ഡിസ്‌ലൈക്കും നെഗറ്റിവ് കമന്റുകളും കൂടിയതോടെയാണ് കമന്റ് ചെയ്യാനുള്ള അവസരം എടുത്തുകളഞ്ഞത്.

നേരത്തെ പോസ്റ്റിന് ഡിസ്‌ലൈക്കുകളുടെ മേളമായിരുന്നു. വീഡിയോക്ക് കിട്ടിയ ലൈക്കുകളുടെ പത്തിരട്ടിയിലധികമാണ് ഡിസ്‌ലൈക്കുകളുടെ എണ്ണം. കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്ലൈക്കുകള്‍.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദി വിദ്വേഷ പ്രസംഗം നടത്തിയ ബൻസ്വാരയിൽ ഇന്ത്യ സഖ്യം മുന്നിൽ

ഇന്ത്യ സഖ്യത്തിലെ ഭാരത് ആദിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ രാജ്കുമാര്‍ റോത്ത് 1,24,894 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയ രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഇന്ത്യ സഖ്യം മുന്നില്‍. ഇന്ത്യ സഖ്യത്തിലെ ഭാരത് ആദിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ രാജ്കുമാര്‍ റോത്ത് 1,24,894 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മഹേന്ദ്രജീത്സിങ് മാള്‍വ്യ ആണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി.

ഏപ്രില്‍ 21-നാണ് ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും വിതരണം ചെയ്യുമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്ലിംകളാണെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പറഞ്ഞുവെന്ന പച്ചക്കളവും മോദി പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. ഒരുഘട്ടത്തില്‍ 300 സീറ്റ് കടന്ന എന്‍.ഡി.എ പിന്നീട് 298ലേക്ക് താഴ്ന്നു. ഇന്ത്യ സഖ്യം 225 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തൃശൂരിലും തിരുവനന്തപുരത്തും എന്‍.ഡി.എക്കാണ് മുന്നേറ്റം. ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്.

Continue Reading

india

ഗുജറാത്തിലെ പാഠനിൽ കോൺഗ്രസ് 18,000 വോട്ടുകൾക്ക് മുന്നിൽ

കോണ്‍ഗ്രസിന്റെ ചന്ദന്‍ജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തില്‍ 24 സീറ്റില്‍ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് നില ഉയര്‍ത്തിയിരിക്കുകയാണ്. പാഠനിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. 18,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. കോണ്‍ഗ്രസിന്റെ ചന്ദന്‍ജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്. 137,539 വോട്ടുകളാണ് ഠാക്കൂര്‍ നേടിയത്. ബിജെപി സ്ഥാനാര്‍ഥിയായ ഭാരത്സിംഗ് ദാഭിയെക്കാള്‍ 18,956 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്.

ബി.ജെ.പിയുടെ കോട്ടയെന്ന് പലരും വാഴ്ത്തുന്ന ഗുജറാത്തിലെ ഫലം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഗുജറാത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ ഗാന്ധിനഗറില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടുതവണയും 26 സീറ്റുകളും തൂത്തുവാരിയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ഗുജറാത്തില്‍ ബിജെപി 25-26 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് കഷ്ടിച്ച് ഒരു സീറ്റ് ലഭിച്ചേക്കുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. സബര്‍കാന്തയും ബറൂച്ചുമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് കുറച്ച് വിയര്‍പ്പൊഴിക്കേണ്ട രണ്ട് സീറ്റുകള്‍.

എഎപിയും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ബറൂച്ച്, ഭാവ്നഗര്‍ സീറ്റുകളില്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. രണ്ട് സീറ്റുകളില്‍ — ബറൂച്ച്, ഭാവ്നഗര്‍ എന്നീ രണ്ട് സീറ്റുകളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ശ്രദ്ധേയമാണ്. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് 63 ശതമാനവും കോണ്‍ഗ്രസിന് 30 ശതമാനവും എഎപിക്ക് 3 ശതമാനവും വോട്ട് ലഭിച്ചേക്കും.

Continue Reading

india

വടകരയില്‍ ഷാഫിയുടെ തേരോട്ടം; ലീഡ് 58000 പിന്നിട്ടു

സിപിഎം സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെയാണ് ഷാഫി പറമ്പില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറ്റം തുടരുന്നത്.

Published

on

ഏറെ ശ്രദ്ധേയമായ വടകര ലോക്സഭാ മണ്ഡലത്തില്‍ ഷാഫി പറമ്പിൽ 58000ത്തിലേറെ വോട്ടിന്‍റെ ലീഡുമായി മുന്നേറുന്നു. സിപിഎം സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെയാണ് ഷാഫി പറമ്പില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറ്റം തുടരുന്നത്. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിംഗ് സെന്‍ററിൽ എത്തിയ ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറി‍ഞ്ഞെങ്കിലും പിന്നീട് ഷാഫി മുന്നേറുകയായിരുന്നു.

Continue Reading

Trending