ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത് ബാത് യൂട്യൂബ് വീഡിയോയുടെ കമന്റ് ബോക്‌സ് അടച്ചിട്ടു. വീഡിയോക്ക് ഡിസ്‌ലൈക്കും നെഗറ്റിവ് കമന്റുകളും കൂടിയതോടെയാണ് കമന്റ് ചെയ്യാനുള്ള അവസരം എടുത്തുകളഞ്ഞത്.

നേരത്തെ പോസ്റ്റിന് ഡിസ്‌ലൈക്കുകളുടെ മേളമായിരുന്നു. വീഡിയോക്ക് കിട്ടിയ ലൈക്കുകളുടെ പത്തിരട്ടിയിലധികമാണ് ഡിസ്‌ലൈക്കുകളുടെ എണ്ണം. കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്ലൈക്കുകള്‍.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.