Connect with us

india

‘കോണ്‍ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; മുസ്ലിംകള്‍ക്ക് തൊഴില്‍ ക്വാട്ട നല്‍കുന്നു’: വിദ്വേഷ പ്രസംഗം തുടര്‍ന്ന് മോദി

നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ വിദ്വേഷ പ്രസംഗം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. തൊഴില്‍ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്നും മോദി പറഞ്ഞു. നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ മുസ്ലിംകളെയും ഒറ്റരാത്രികൊണ്ട് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് സംവരണം നല്‍കുകയും ചെയ്തു’ എന്ന ആരോപണവും മോദി ഉന്നയിച്ചു. ആദിവാസികളുടെ ക്ഷേമത്തെ കുറിച്ച് കോണ്‍?ഗ്രസ് വേവലാതിപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധരും മുസ്ലിംകളെ പ്രീണിപ്പിക്കുന്നവരുമാണെന്ന് ആരോപണം ബിജെപിയും ആവര്‍ത്തിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം വിദ്വേഷ പ്രചാരണം ആരംഭിച്ച മോദി, രണ്ടാം ഘട്ടത്തിനു ശേഷം അത് കടുപ്പിക്കുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ കായികരംഗത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അം?ഗങ്ങളെ കോണ്‍?ഗ്രസ് മതാടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മോദി വ്യാഴാഴ്ച ആരോപിച്ചിരുന്നു. ക്രിക്കറ്റ് ടീമില്‍ ആരൊക്കെ തുടരണം, ആരു തുടരരുത് എന്നൊക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തീരുമാനിക്കും- മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരില്ലെന്നും രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടില്ലെന്നും ഉറപ്പാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 400 സീറ്റുകള്‍ വേണമെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. താന്‍ മുസ്ലിംകള്‍ക്കും ഇസ്ലാമിനും എതിരല്ലെന്നും അവകാശപ്പെട്ട മോദി, മുസ്ലിം സമൂഹം ആത്മപരിശോധന നടത്തുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.

തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോണ്‍ഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു എന്ന വിവാദ പ്രസ്താവനയും കഴിഞ്ഞദിവസം മോദി രം?ഗത്തെത്തിയിരുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അഭ്യര്‍ഥിക്കുന്നു, വോട്ട് ജിഹാദ് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കോണ്‍?ഗ്രസിന്റെ രാജകുമാരനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പേരു പറയാതെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നംവെച്ചായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും മോദി ആരോപിച്ചു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മോ​ദി പറഞ്ഞിരുന്നു. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. ‘കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മു​സ്‍ലിം​ക​ൾ​ക്ക് നൽകാൻ അനുവദിക്കില്ല’- മോദി വിശദമാക്കി.

രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഇത്തവണത്തെ ആദ്യ വിവാദ വിദ്വേഷ പരാമർശം. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ള പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ഹാരപ്പൻ സംസ്‌കാരത്തെയും വെട്ടി; സിന്ധു-സരസ്വതി നാഗരികതയെന്ന് തിരുത്തി എൻ.സി.ഇ.ആർ.ടി ചരിത്ര പാഠപുസ്തകം

ജാതി വിവേചനത്തെയും അസമത്വങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ദലിത് എന്ന വാക്കിന്റെ നിർവചനവും പാഠപുസ്തകത്തിൽ നിന്ന് നീക്കിയിട്ടുണ്ട്

Published

on

ഹാരപ്പൻ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് തിരുത്തി എൻ.സി.ഇ.ആർ.ടി. ആറാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ഹാരപ്പൻ സംസ്‌കാരത്തെ തിരുത്തിയത്. ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പേരിൽ കഴിഞ്ഞദിവസമാണ് പുസ്തകമിറങ്ങിയത്.

സരസ്വതി നദിയെക്കുറിച്ചും യൂണിറ്റ് ഉപശീർഷകത്തിൽ പരാമർശിക്കുന്നുണ്ട്. സരസ്വതി നദി അപ്രത്യക്ഷമായില്ലെന്നും ഇന്ത്യയിൽ ‘ഗഗ്ഗർ’ എന്ന പേരിലും പാകിസ്താനിൽ ‘ഹക്ര’ എന്ന പേരിലും നദി ഒഴുകുന്നുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. ‘ഋഗ്വേദ’ത്തിൽ സരസ്വതി നദിയെപ്പറ്റിയുള്ള പരാമർശത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിൽ സരസ്വദി നദി വറ്റിവരണ്ടതാണെന്നും പാഠപുസ്തകത്തിൽ പറയുന്നു.എന്നാൽ പഴയ പാഠപുസ്തകങ്ങളിൽ സരസ്വതി നദി വറ്റിവരണ്ടതായി പരാമർശിക്കുന്നില്ല.

ഇന്ത്യക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കുന്നതിന് സംവിധാനമുണ്ടായിരുന്നതായും പാഠപുസ്തകത്തിലുണ്ട്. ഗ്രീനിച്ച് മെറിഡിയൻ നിശ്ചയിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നെ ‘ഉജ്ജയിനി മെറിഡിയൻ’ എന്ന് വിളിക്കുന്നപ്പെടുന്ന ഒരു ‘പ്രൈം മെറിഡിയൻ’ ഇന്ത്യക്ക് ഉണ്ടായിരുന്നെന്നും പുസ്തകത്തിലുണ്ട്. പർവതങ്ങളെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള ഭൂമിശാസ്ത്ര വിഭാഗത്തിൽ കാളിദാസന്റെ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കാളിദാസന്റെ കുമാര സംഭവവും അതിലെ ഹിമാലയൻ പരാമർശവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജാതി വിവേചനത്തെയും അസമത്വങ്ങളെയും കുറിച്ചുള്ള പരാമർശങ്ങളും ദലിത് എന്ന വാക്കിന്റെ നിർവചനവും പാഠപുസ്തകത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. നിരവധി സംസ്‌കൃത പദങ്ങളും പാഠപുസ്തകത്തിലുണ്ട്. സംസ്‌കൃത പദങ്ങളുടെ ഉച്ചാരണം സംബന്ധിച്ച ഒരു കുറിപ്പ് തന്നെ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.

Continue Reading

india

നിതീഷ് കുമാറിന് തിരിച്ചടി; ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം കേന്ദ്രം തള്ളി

ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്.

Published

on

പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജെ.ഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം. ഇന്ത്യ സഖത്തിനൊപ്പം എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവലെ സഞ്ജയ് കുമാർ ഝായും ലോക് ജൻ ശക്തി നേതാവും കേന്ദ്രമ​ന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആർ.​ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു.

ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. ”പണ്ട് ദേശീയ വികസന കൗൺസിൽ ചില സംസ്ഥാനങ്ങൾക്ക് പദ്ധതികൾ എളുപ്പത്തിൽ ലഭിക്കാൻ പ്രത്യേക പദവി നൽകിയിരുന്നു. ആ വിഭാഗത്തിൽ ഉൾപ്പെടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സവിശേഷതകൾ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‍കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം.

അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം.

ഈ പട്ടിക കൂടി പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ബിഹാർ, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, ​വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി പാർട്ടികൾ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെലുഗു ദേശം പാർട്ടി(ടി.ഡി.പി) ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിച്ചതിൽ അത്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. എൻ.ഡി​.എയിലെ നെടുംതൂണെന്ന് വേണമെങ്കിൽ ജെ.ഡി.യുവിനെ വിശേഷിപ്പിക്കാം. ബിഹാറിന് പ്രത്യേക പദവിയാവശ്യപ്പെട്ട് എൻ.ഡി.എ പ്രമേയം പാസാക്കിയിരുന്നു. ആന്ധ്ര പ്രദേശിലെ നേതാക്കളും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഈയാവശ്യം ഉയരുകയുണ്ടായി.

Continue Reading

Football

ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ ജാമി മക്ലാരൻ മോഹൻ ബഗാനിൽ

ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ. 

Published

on

ഐ.എസ്.എല്ലില്‍ വമ്പന്‍ സൈനിംഗ്. 2022 ഖത്തര്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ച താരത്തെ മോഹന്‍ ബഗാന്‍ ഇന്ത്യയിലെത്തിച്ചു. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഒരു വൻ സൈനിംഗ് പൂർത്തിയാക്കി ഓസ്ട്രേലിയൻ ഇന്റർനാഷണലും ഓസ്ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിൽ ആണ് 30കാരൻ ബഗാനിൽ എത്തുന്നത്. ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.

Continue Reading

Trending