india
കോവിഡ് ഭീഷണി; സെന്‍സസും എന്‍പിആറും ഈ വര്‍ഷം ഇല്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കിടയിലും ഈ വര്‍ഷം ദേശീയ ജനസംഖ്യാപട്ടികയും(എന്‍പിആര്‍)ജനസംഖ്യ കണക്കെടുപ്പുമായി (സെന്‍സസ്) മുന്നോട്ട് പോകാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതി നടപ്പായില്ല.സെന്‍സസിന്റെ ഒന്നാംഘട്ടവും എന്‍പിആറും ഈ വര്‍ഷം മാറ്റിവെക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സെന്‍സസ് അനിവാര്യമായ പ്രക്രിയ അല്ലെന്നും ഒരു വര്‍ഷം വൈകിയാലും കുഴപ്പമില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും സെപ്തംബര്‍ 30നുമിടയില്‍ സെന്‍സസിന്റെ ഒന്നാംഘട്ടത്തില്‍ വീടുകളുടെ പട്ടികക്കൊപ്പം ദേശീയ ജനസംഖ്യാ പട്ടികയും തയ്യാറാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. 2021 മാര്‍ച്ച് 21നാണ് സെന്‍സസ് തിയ്യതിയായി നിര്‍ണ്ണയിച്ചിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണി വലിയ തോതില്‍ നിലനില്‍ക്കുകയാണെന്നും സെന്‍സസും എന്‍പിആറും ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന പട്ടികയിലില്ലെന്നും അവര്‍ പറഞ്ഞു.
10 വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസ് 130 വര്‍ഷമായി രാജ്യത്ത് നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഓരോ പൗരന്റേയും വ്യക്്തിഗത വിവരങ്ങളടങ്ങിയ ജനസംഖ്യപട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചത്. 1955-ലെ പൗരത്വ നിയമത്തിന്റേയും 2003-ല്‍ വാാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ് എന്‍പിആര്‍ ഉണ്ടാക്കുന്നത്. ഇത് എന്‍ആര്‍സി ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് 2003-ലെ ചട്ടത്തില്‍ വ്യക്തമാണ്.
2010-ല്‍ യുപിഎ സര്‍ക്കാര്‍ എന്‍പിആര്‍ തയ്യാറാക്കുകയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2015-ല്‍ അത് പുതുക്കുകയും ചെയ്തിരുന്നു. എന്്‌നാല്‍ വ്യക്്തിയുടെ രക്ഷിതാക്കള്‍ ജനിച്ച സ്ഥലം ആവശ്യപ്പെട്ടതോടെ പൗരത്വപട്ടികയിലേക്കുള്ള ചുവടുവെപ്പാണെന്നുള്ള ധാരണ ബലപ്പെട്ടു. മുസ്‌ലിംകളെ മാത്രം മാറ്റി നിര്‍ത്തി വിവാദ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയ ശേഷമായിരുന്നു ഇത്. എന്‍ആര്‍സിക്ക് മുന്നോടിയായാണ് എന്‍പിആറെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകളെ രണ്ടാതരം പൗരന്‍മാരാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അലീഗഢ്, ജാമിഅ മില്ലിയ സര്‍വ്വകലാശാലകളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ രാജ്യമൊട്ടാകെ പടര്‍ന്നുപിടിച്ചിരുന്നു. ഇതിനെ അടിച്ചമര്‍ത്താനായിരുന്നു ഡല്‍ഹി വംശഹത്യ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തത്. സെന്‍സസിനൊപ്പം എന്‍പിആര്‍ നടത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തുവന്നു. ഇതിനിടയിലാണ് കോവിഡ് വന്ന്് രാജ്യം ലോക്ഡൗണിലായത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
