News
‘കോവിഡ് മാരകരോഗമാണെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു’; ട്രംപിനെ കുരുക്കി വെളിപ്പെടുത്തല്‍
മാരകരോഗമാണെന്ന് അറിഞ്ഞിട്ടും ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്
വാഷിംഗ്ടണ്‍: കോവിഡ് മാരകരോഗമാണെന്ന് ട്രംപിന് മുന്‍കൂട്ടി അറിയമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ബോബ് വുഡ്വോര്ഡിന്റെ റേജ് എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കോവിഡ് വായുവിലൂടെ പകരുമെന്ന് കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടും ട്രംപ് മറച്ചുവെക്കുകയായിരുന്നെന്നും പുസ്കത്തില്‍ പറയുന്നുണ്ട്.
മാരകരോഗമാണെന്ന് അറിഞ്ഞിട്ടും ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്. മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞിട്ടും ട്രംപ് സ്വീകരിച്ച നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്.
kerala
കോഴിക്കോട് 15 വയസുകാരനായ വിദ്യാര്‍ത്ഥിയെ കാണാതായി
സ്കൂളില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതിനു പിന്നാലെ ക്ലാസിലേക്കോ വീട്ടിലേക്കോ തിരികെ എത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ഫുആദ് (15) കാണാതായതായി കുടുംബം പൊലീസ് പരാതി നല്കി. ഓട്ടോ ഡ്രൈവര്‍ ഹാരിസ് കളത്തിലിന്റെ മകനായ ഫുആദ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സ്കൂളില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതിനു പിന്നാലെ ക്ലാസിലേക്കോ വീട്ടിലേക്കോ തിരികെ എത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥി കാണാതായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുആദ് അവസാനമായി സ്കൂള്‍ സമീപ പ്രദേശത്താണ് കണ്ടതെന്ന് ഉറപ്പാക്കപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 9037157108, 9544706133 കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
kerala
നടിയെ ആക്രമിച്ച കേസ്: കോടതിവിധിയെ മാനിക്കുന്നുവെന്ന് ആസിഫ് അലി; അതിജീവിതയ്ക്ക് നീതി ലഭിക്കണം
കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ നടന് ആസിഫ് അലി പ്രതികരിച്ചു. കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏത് സമയത്തും അതിജീവിതയ്ക്കൊപ്പമാണ്’അതിജീവിത തന്റെ സഹപ്രവര്‍ത്തകയും ഏറെ അടുത്ത സുഹൃത്തുമാണെന്നും, അവര്‍ അനുഭവിച്ച വേദനയ്ക്ക് എന്ത് പകരം കൊടുത്താലും മതിയാവില്ലെന്നും ആസിഫ് പറഞ്ഞു.
‘വിധി എന്താണെങ്കിലും സ്വീകരിക്കണം. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഞാന്‍ എപ്പോഴും അതിജീവിതക്കൊപ്പമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസിലെ ശിക്ഷയെയും വിധിയെയും കുറിച്ച് അഭിപ്രായപ്പെടുന്നത് ഉചിതമല്ലെന്നും, മുന്‍പ് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി ആസിഫ് വ്യക്തമാക്കി. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കില്‍, അതിനനുസരിച്ചുള്ള നടപടികള്‍ സംഘടന കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെതിരായ ഗൂഢാലോചനക്കും തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്കും തെളിവില്ലെന്ന് കണ്ടെത്തി. ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ എന്‍. എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായതായി കോടതി വ്യക്തമാക്കി.
kerala
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം; പിതാവ് കസ്റ്റഡിയില്‍
പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന് അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കര: സ്ഥിരമായ വീടിനകത്തെ പീഡനമാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്. പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന് അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി മദ്യപാനിയായ പിതാവ് ഭാര്യയെയും ഏക മകളെയും മര്‍ദിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.
അര്‍ധരാത്രികളില്‍ വീടിന് പുറത്ത് ഇറക്കി വിടുന്നതടക്കമുള്ള പീഡനങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസവും നടന്ന മര്‍ദനശേഷമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യശ്രമം നടത്തിയത്. മാതാവിനും തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്കു പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലപ്രദ ഇടപെടലും നടന്നില്ലെന്ന് പെണ്‍കുട്ടി ബന്ധുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പിതാവ് പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, സ്കൂളില്‍ പോകുന്നത് വിലക്കുകയും പുസ്തകങ്ങള്‍ കീറിക്കളയുകയും ചെയ്തുവെന്നും അവള് സന്ദേശത്തില്‍ വെളിപ്പെടുത്തി.
ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കുടുംബസ്ഥലത്തിന്റെ 16.50 ലക്ഷം രൂപയും ഭര്‍ത്താവ് നശിപ്പിച്ചുവെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് റോഡരികിലെ മൂന്നര സെന്റ് കൂടി വില്‍ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതും അതിനെതിരെ സ്ത്രീ പ്രതികരിച്ചതോടെ മര്‍ദനം ശക്തമായതുമെന്നാണ് പരാതി. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
-
india17 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala19 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india16 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

