വാഷിംഗ്ടണ്‍: കോവിഡ് മാരകരോഗമാണെന്ന് ട്രംപിന് മുന്‍കൂട്ടി അറിയമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ബോബ് വുഡ്‌വോര്‍ഡിന്റെ റേജ് എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കോവിഡ് വായുവിലൂടെ പകരുമെന്ന് കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടും ട്രംപ് മറച്ചുവെക്കുകയായിരുന്നെന്നും പുസ്‌കത്തില്‍ പറയുന്നുണ്ട്.

മാരകരോഗമാണെന്ന് അറിഞ്ഞിട്ടും ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്. മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞിട്ടും ട്രംപ് സ്വീകരിച്ച നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്.