gulf
ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതു വരെ ഇസ്രയേലുമായി ബന്ധമില്ല; നിലപാട് വ്യക്തമാക്കി ഖത്തര്‍
യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്.

ദോഹ: ഫലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അയല്‍രാജ്യങ്ങളുമായി ഖത്തര്‍ ചേരില്ലെന്നും വിദേശകാര്യ വക്താവ് ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍ വ്യക്തമാക്കി. ബ്ലൂംബര്‍ഗ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അവര്‍.
‘ ഈ സംഘര്‍ഷത്തിന്റെ സത്ത എന്നത് ഫലസ്തീനികളുടെ ജീവിത സാഹചര്യങ്ങളാണ്. അവര്‍ ഒരു രാജ്യമില്ലാതെ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്നു. ഇതു പരിഹരിക്കപ്പെടണം’ – അവര്‍ പറഞ്ഞു.
യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച യുഎസിന്റെ മധ്യസ്ഥതലിയാണ് ഇസ്രയേലുമായി ഇരുരാഷ്ട്രങ്ങളും നയതന്ത്ര കരാര്‍ ഒപ്പു വയ്ക്കുന്നത്. വൈറ്റ് ഹൗസിലാണ് ഒപ്പുവയ്ക്കല്‍ ചടങ്ങ്.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവെക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോര്‍ക്കുന്നത്.
gulf
ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഡിസ്പാക് ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് വിഷയങ്ങള്‍ ഉന്നയിച്ചത്. ഗേള്‍സ് വിഭാഗത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, രക്ഷിതാക്കള്‍ക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.
ഡിസ്പാക് ചെയര്‍മാന്‍ നജീ ബഷീര്‍, പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി താജ് അയ്യാരില്‍, ട്രഷറര്‍ ആസിഫ് താനൂര്‍, ഭാരവാഹികളായ മുജീബ് കളത്തില്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ എം.പിയെ സന്ദര്‍ശിച്ചു.
gulf
റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.
‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
gulf
ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി
കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന്‍ ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.
ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി നമസ്‌കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.
-
india3 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india2 days ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News2 days ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
kerala2 days ago
‘ആശങ്കകള്‍ അകറ്റണം പരിഷ്കരണം ധൃതിപിടിച്ചു പാടില്ല’: സി.പി ചെറിയ മുഹമ്മദ്
-
india3 days ago
‘ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി’: കോൺഗ്രസ്
-
More3 days ago
ഫലസ്തീൻ പതാക ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്നും പുറത്താക്കി; ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ ടോപ്പുമായി
-
kerala2 days ago
തദ്ദേശ തിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം