Connect with us

kerala

കാരാട്ട് ഫൈസലിനെതിരെ പിടിമുറുകുന്നു; കൂടുതല്‍ തെളിവുകള്‍

സ്വര്‍ണക്കടത്തിനായി കാരാട്ട് ഫൈസല്‍ നല്‍കിയ പണം രാഷ്ട്രീയ നേതാക്കളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്

Published

on

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെതിരെ കൂടുതല്‍ തെളിവുകള്‍. പണമിടപാട് സംബന്ധിച്ച നിരവധി തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞെന്നാണ് സുചന. ഫൈസല്‍ തിരുവനന്തപുരത്തു വന്നതിനും തെളിവുകളുണ്ട്. കെടി റമീസിന്റെയും സന്ദീപ് നായരുടെയും മൊഴികളാണ് അന്വേഷണം കാരാട്ട് ഫൈസലിലേക്ക് വ്യാപിപ്പിച്ചത്. സ്വര്‍ക്കടത്തിലെ മുഖ്യ ആസൂത്രകന്‍ ഫൈസലാണ്. സ്വര്‍ണക്കടത്തിനായി കാരാട്ട് ഫൈസല്‍ നല്‍കിയ പണം രാഷ്ട്രീയ നേതാക്കളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സന്ദീപ് നായര്‍ എന്‍ഐഎക്ക് നല്‍കിയ രഹസ്യമൊഴിയും കസ്റ്റംസ് തേടും. ഇതിനായി കസ്റ്റംസ് കോടതിയെ സമീപിക്കും. 14ാം തിയതിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും.

നേരത്തെ കേസില്‍ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അറസ്റ്റ വേണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending