Connect with us

kerala

സംസ്ഥാന അവാര്‍ഡ് ചിത്രം ‘വാസന്തി’ കോപ്പിയടി; ഗുരുതര ആരോപണവുമായി എഴുത്തുകാരന്‍

പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം.

Published

on

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഈ വർഷം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വാസന്തി മോഷണമാണെന്ന ഗുരുതര ആരോപണവുമായി എഴുത്തുകാരൻ പി.കെ ശ്രീനിവാസൻ. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥ സാരഥിയുടെ ‘പോര്‍വേ ചാര്‍ത്തിയ ഉടല്‍കള്‍’ എന്ന നാടകത്തില്‍ നിന്നും മോഷ്ടിച്ചതാണ് വാസന്തി എന്നാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി കെ ശ്രീനിവാസന്റെ ആരോപണം. ഇന്ദിര പാര്‍ത്ഥ സാരഥിയുടെ നാടകത്തിലെ കഥാപാത്രത്തിന്റെ പേര് പോലും മാറ്റാന്‍ വാസന്തി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കായില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പി.കെ.ശ്രീനിവാസന്‍ ആരോപിക്കുന്നു.

പി കെ ശ്രീനിവാസന്റെ ഫേസ്ബുക്ക്  കുറിപ്പിന്‍റെ പൂർണരൂപം

‘വാസന്തി വന്ന വഴി ‘ എന്നൊരു ലേഖനം ഇന്നലത്തെ മനോരമയുടെ ഞായറാഴ്ചയില്‍ കണ്ടു. ലേഖകന്‍ എം കെ കുര്യാക്കോസ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവരെ കുറിച്ചാണ് എഴുത്ത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ ഇന്ദിര പാര്‍ത്ഥസാരഥിയുടെ പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ (പുതപ്പു പുതപ്പിച്ച ശരീരങ്ങള്‍) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകര്‍ പറയുന്നു. 2010 ല്‍ വാസന്തി നാടകരൂപത്തില്‍ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തില്‍ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോള്‍ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു.

പോര്‍വേ പോര്‍ത്തിയ ഉടല്‍കള്‍ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്റെ നാടകം സിനിമയാക്കുമ്പോള്‍ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണം. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഐപി എന്ന് ഞങ്ങള്‍, സുഹൃത്തുക്കള്‍ വിളിക്കുന്ന ഇന്ദിര പാര്‍ത്ഥസാരഥിയെ വിളിച്ചു ഞാന്‍ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഐപി എന്നെ വിളിക്കും. കാരണം കേന്ദ്ര അക്കാദമി അവാര്‍ഡ് ലഭിച്ച കുരുതിപ്പുനല്‍ ഉള്‍പ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. അദ്ദേഹം, പറഞ്ഞു, ‘എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാന്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു.’ (വര്ഷങ്ങള്‍ക്കു മുന്‍പ് കുരുതിപ്പുനല്‍ ഐപിയുടെ അനുവാദമില്ലാതെ ദേശാഭിമാനി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ ചിന്ത അത് അനുവാദമില്ലാതെ തന്നെ പുസ്തകമാക്കുകയും ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തു നേരില്‍ കണ്ടപ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു.)

ഐപിക്ക് പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം. അദ്ദേഹം സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചാല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദര്‍ഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവര്‍ പറയുന്നത്. കഥാപാത്രത്തിന്റെ പേര് പോലും മാറ്റാന്‍ വാസന്തിക്കാര്‍ക്കു ആയില്ല. (ഐപിയുടെ ഉച്ചിവയില്‍ എന്ന കഥയാണ് കെ എസ് സേതുമാധവന്‍ മറുപക്കം എന്ന പേരില്‍ 1992 ല്‍ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വര്‍ണ കമല്‍ ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങള്‍ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ?’

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതല്‍ പുല്ലാട്ട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയുന്നതിനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

അതേസമയം വിമാനാപകടത്തില്‍ മരിച്ച 259 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

Trending