india
നീതി അവശ്യമെങ്കില്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും പോകും; ബിജെപിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഗാന്ധി, നീതി അവശ്യമെങ്കില്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും പോകുമെന്നും തുറന്നടിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.

അമൃത്സര്‍: പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ ബിജെപി നേതൃത്വത്തിന് ചുട്ട മറുപടിയുമായി രാഹുല്‍ ഗാന്ധി. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഗാന്ധി, നീതി അവശ്യമെങ്കില്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും പോകുമെന്നും തുറന്നടിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
‘യുപി സര്‍ക്കാറിനെപ്പോലെ ആ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടില്ല എന്ന് പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാറുകള്‍ പറയുന്നില്ല. അവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നില്ല. ഇനി അവരെങ്ങാന്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാന്‍ അവിടെയും പോയി നീതിക്ക് വേണ്ടി പോരാടും’ -രാഹുല്‍ ട്വീറ്റ് ചെയ്തു.
Unlike in UP, the governments of Punjab and Rajasthan are NOT denying that the girl was raped, threatening her family and blocking the course of justice.
If they do, I will go there to fight for justice. #Hathras
— Rahul Gandhi (@RahulGandhi) October 24, 2020
പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലേക്ക് രാഷ്ട്രീയ യാത്ര നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പഞ്ചാബില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എവിടെയെന്ന രൂക്ഷ വിമര്‍ശനവുമായി ബിജെപി ഉയര്‍ത്തിയത്.
ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ട് ഇതുവരെ പഞ്ചാബിലേക്ക് പോയില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നോക്കിയാണ് വിഷയങ്ങളില്‍ ഇടപെടുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നേതാക്കള്‍ കാണില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായാണ് രാഹുല്‍ നേരിട്ടെത്തിയത്.
പഞ്ചാബ് തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലാണ് പീഡന സംഭവം നടന്നത്. ഗ്രാമത്തില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് പീഡിപ്പിച്ചു കൊന്ന് കത്തിച്ചത്. പെണ്‍കുട്ടിയെ ഗുര്‍പ്രീത് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
Extremely sad and shocking incident of rape & murder of 6 year old in Hoshiarpur. Though Police have arrested the accused, have directed DGP to ensure proper investigation & that challan is presented speedily. Call for fast trial & exemplary punishment to the guilty by the Court.
— Capt.Amarinder Singh (@capt_amarinder) October 23, 2020
എന്നാല്‍ സംഭവത്തില്‍ യോഗി സര്‍ക്കാറിന് വിഭിന്നമായി ഉടന്‍ അന്വേഷണം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാര്‍, പ്രതികളുടെ വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പ്രതികളായ ഗുര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്‌സോ വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശം നല്‍കി.
india
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.
തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.
തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.
india
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു
ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.
അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.
പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.
india
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.
എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
-
kerala3 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
local3 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
News3 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
kerala3 days ago
വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
-
News2 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
News2 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
kerala3 days ago
അമ്മയുടെ കണ്മുന്നില് വെച്ച് സ്കൂള്‍ ബസിടിച്ച് പരിക്കേറ്റ ആറു വയസ്സുകാരന് മരിച്ചു
-
kerala3 days ago
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന വാദം തള്ളി പൊലീസ്; കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍